കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അതി ശക്തമായ കാറ്റ് വീശാൻ സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നുമായി അതി ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗതയിലും ചില നേരങ്ങളിൽ 60 കി.മീ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും ഇവർ മുന്നറിയിപ്പ് നൽകി.
കേരള, ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബിക്കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഈ മുന്നറിയിപ്പ് വെള്ളിയാഴ്ച്ച (13/7/2018) ഉച്ചക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ ബാധകമായിരിക്കും.
https://www.facebook.com/Malayalivartha



























