വിവാഹ മോചനത്തിന് വഴിയൊരുങ്ങി; കെ എസ് ആർ ടി സിയുടെ തലപ്പത്ത് നിന്ന് ടോമിൻ തച്ചങ്കരിയെ നീക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

അങ്ങനെ ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയുടെ തലപ്പത്ത് നിന്നും നീക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഇടതുമുന്നണി കൺവീനറോട് ആവശ്യപെടും. തനിക്ക് തച്ചങ്കരിയുമായി തീരെ യോജിക്കാൻ കഴിയുന്നില്ലെന്നും വാർത്തകൾ സൃഷ്ടിച്ച് അഴിമതിക്ക് കളമൊരുക്കുകയാണെന്നും ഗുരുതര ആരോപണമാണ് മന്ത്രി ശശീന്ദ്രൻ ഉന്നയിച്ചിരിക്കുന്നതെന്നറിയുന്നു.
ഗതാഗത കമ്മീഷണറായിരിക്കെ തച്ചങ്കരിയുമായി മന്ത്രി തെറ്റിയിരുന്നു. തന്റെ പിറന്നാൾ ഓഫീസിൽ ആഘോഷിച്ചതാണ് വിനയായത്. ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റരുതെന്ന് അന്ന് ഉന്നതതലങ്ങളിൽ നിന്നും ശുപാർശയുണ്ടായിട്ടും ശശീന്ദ്രൻ അനുസരിച്ചില്ല. അതിന് പകരം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു തച്ചങ്കരി. അപ്പോണ് ശശീന്ദ്രന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നത്. എന്നാൽ വിധി വൈപരീത്യമെന്ന് പറയട്ടെ. ശശീന്ദ്രൻ തിരിച്ചു വന്നപ്പോൾ തച്ചങ്കരി ഒപ്പം പോന്നു.
15,000 സ്വകാര്യബസുകൾ വാടകക്കെടുക്കാനുള്ള തച്ചങ്കരിയുടെ തീരുമാനമാണ് ശശീന്ദ്രനെ പിണക്കിയത്. ഇതിന് സർക്കാരിന്റെ അനുമതിയില്ല .അതിനു മുമ്പ് തന്നെ തീരുമാനം തച്ചങ്കരി പ്രഖ്യാപിച്ചു. കെ എസ് ആർ ടി സി പരിഷ്ക്കരിക്കാനുള്ള തച്ചങ്കരിയുടെ പദ്ധതിയിൽ യൂണിയനുകൾക്കുള്ള ആശങ്ക തള്ളിക്കളയാനാവില്ലെന്നാന്ന് തച്ചങ്കരിയുടെ നിലപാട്. തൊഴിലാളി യൂണിയനുകളെ രംഗത്തിറക്കി തച്ചങ്കരിയെ അവസാനിപ്പിക്കാനാണ് ശശീന്ദ്രന്റെ നീക്കം. കെ എസ് ആർ ടി സിക്ക് കേരളത്തിൽ പതിനഞ്ച് ശതമാനം റൂട്ടുകൾ മാത്രമാണുള്ളതെന്ന് തച്ചങ്കരി പറഞ്ഞു.
ഇതിനെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണ് കൂടുതൽ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ തീരൂമാനിച്ചത്. എന്നാൽ ഇതിൽ അഴിമതിയുണ്ടെന്നാണ് മന്ത്രിയുടെ സംശയം. മാസവരി പിരിക്കുന്നതിനെതിരെ തച്ചങ്കരി രംഗത്തെത്തിയത് യൂണിയനുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെട്ടില്ലെന്നും എന്നാൽ കാര്യങ്ങൾ പാളിയാൽ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
തച്ചങ്കരിയെ കുറിച്ച് തീർത്തും അസ്വസ്ഥനാണ് ശശീന്ദ്രൻ. ദിവസേനെ തച്ചങ്കരിയെ കുറിച്ച് വരുന്ന വാർത്തകൾ കണ്ട് മന്ത്രി ശശീന്ദ്രൻ അസ്വസ്ഥനാണ്. ഗതാഗത വകുപ്പിൽ തനിക്ക് ഒരു റോളുമില്ലേ എന്നാണ് മന്ത്രിയുടെ ചോദ്യം. ഇപ്പോഴത്തെ രീതി കണ്ടാൽ തച്ചങ്കരിയാണോ ശശീന്ദ്രനാണോ മതിയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും ശശീന്ദ്രൻ പറഞ്ഞു. യൂണിയനുകൾ തച്ചങ്കരിയുമായി തീർത്തും സഹകരിക്കുന്നില്ല. യൂണിയനുകളെ നിലയ്ക്ക് നിർത്തുമെന്ന് തച്ചങ്കരി പ്രഖ്യാപിക്കുകയും ചെയ്തു. പിണറായിയുടെ അനുവാദം ഇതിനു പിന്നിലുണ്ടെന്നാണ് തച്ചങ്കരിയുടെ വാദം. എന്നാൽ അങ്ങനെയൊരു സംഭവമില്ല. തനിക്ക് പിണറായിയുമായി വലിയ ബന്ധമുണ്ടെന്ന് വരുത്തി തീർക്കാനാണ് തച്ചങ്കരിയുടെ ശ്രമം.
https://www.facebook.com/Malayalivartha



























