കുമ്പസാര രഹസ്യം മറയാക്കി യുവതിയായ വീട്ടമ്മയെ പീഡിപ്പിച്ച വൈദികരില്‍ ഒരാള്‍ കൂടി അറസ്റ്റിലായി, ഫാ. ജോണ്‍സണ്‍ വി. മാത്യുവിനെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്

കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയായ യുവതിയെ മാനഭംഗം ചെയ്ത ഫാദര്‍ ജോണ്‍സണ്‍ വി. മാത്യൂ അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ ഇദ്ദേഹത്തെ കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കും. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. കേസില്‍ ഫാ. ജോബ് മാത്യു ഇന്നലെ കൊല്ലം ഡിവൈ.എസ്.പി ഓഫീസില്‍ കീഴടങ്ങിയിരുന്നു. ഇദ്ദേഹത്തോടാണ് യുവതി കുമ്പസരിച്ചിരുന്നത്.
അതേസമയം സഭാ വൈദികരായ ഫാ. ജെയ്‌സ് കെ.ജോര്‍ജ്, ഫാ. സോണി വര്‍ഗീസ് എന്നിവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കും. അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങില്ലെന്ന് ഇവരുടെ അഭിഭഷകര്‍ അറിയിച്ചു. തിങ്കളാഴ്ച സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. കേസിലെ ഒന്നാം പ്രതിയും നാലാം പ്രതിയുമാണിവര്‍. കഴിഞ്ഞ ദിവസം ഹൈക്കോടതി മൂന്ന് വൈദികരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഫാ. ജോബ് മാത്യു കീഴടങ്ങിയത്. ഇയാള്‍ കേസിലെ രണ്ടാം പ്രതിയാണ്. ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു.
യുവതിയെ മാനഭംഗം ചെയ്ത വൈദികരെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് അധ്യാപികയായ യുവതിയെ വൈദികര്‍ മാറി മാറി പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ യുവതിയുടെ ഭര്‍ത്താവാണ് ആദ്യം പരാതി നല്‍കിയത്. പിന്നീടാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പ്രഥമദൃഷ്ട്യാ ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം അതിന് അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്നെന്നും കോടതി പറഞ്ഞിരുന്നു.
കേസ്ഡയറി കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും സുപ്രീംകോടതിയുടെ മാനദണ്ഡങ്ങള്‍ പ്രതികളുടെ ആവശ്യങ്ങള്‍ക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്. യുവതിയുടെ ഭര്‍ത്താവ് അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. ഫാ.ജെയ്‌സ് കെ.ജോര്‍ജ്, ഫാ. എബ്രാഹം വര്‍ഗീസ്, ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവര്‍ തന്നെ പാഡിപ്പിച്ചെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്.
പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്യാമായിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദം കാരണംെ്രെ കംബ്രാഞ്ച് അറസ്റ്റ് വൈകിക്കുകയായിരുന്നു. യുവതിയുടെ മൊഴി അനുസരിച്ച് പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നാണ് വൈദികരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാല്‍ മുന്‍കൂര്‍ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ നിലപാടെടുത്തു. വീട്ടമ്മയുടെ വിശ്വാസത്തെ വൈദികരായ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























