എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും തടഞ്ഞ് വെയ്ക്കുകയും ചെയ്ത പി.സി ജോര്‍ജിനെതിരെ കുറ്റപത്രം

എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ കുറ്റപത്രം. തിരുവനന്തപുരം മ്യൂസിയം പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജീവനക്കാരനെ തടഞ്ഞുവെച്ചു, അസഭ്യം പറഞ്ഞു, മര്‍ദ്ദിച്ചു എന്നീ കാര്യങ്ങളാണ് കുറ്റപത്രത്തില്‍ പറയുന്നത്. 2017 ഫെബ്രുവരിയിലാണ് സംഭവം നടന്നത്. എം.എല്‍.എ ഹോസ്റ്റലിലെ തന്റെ ഫഌറ്റില്‍ ഭക്ഷണം എത്തിക്കാന്‍ ജീവനക്കാരനായ മനു വൈകിയതിനെ തുടര്‍ന്നാണ് പി.സി ജോര്‍ജ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും തടഞ്ഞ് വയ്ക്കുകയും ചെയ്തത്. സംഭവം അന്ന് വലിയ വിവാദമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ജീവനക്കാരനായ മനുവിനെ പിരിച്ചുവിട്ടിരുന്നു. അന്ന് പി.സി ജോര്‍ജിന്റെ സാനിധ്യത്തില്‍ മനുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























