ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വളക്കൈയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചു. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുകയായിരുന്നു. ഇതുകണ്ട ഡ്രൈവര്‍ യാത്രക്കാരോട് ഇറങ്ങാന്‍ പറഞ്ഞതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തളിപ്പറമ്പ് ഇരിട്ടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തേലക്കാടന്‍ എന്ന ബസിനാണ് ഉച്ചയ്ക്ക് 12.30 ഓടെ തീപിടിച്ചത്.
തീ ശ്രദ്ധയില്‍പ്പെട്ടയുടന്‍ ബസ് ഒതുക്കിനിര്‍ത്തി. ആളുകള്‍ ബസില്‍ നിന്ന് ഇറങ്ങിയപ്പോഴേക്ക് തീ ആളിപ്പടരാന്‍ തുടങ്ങി. തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ അണക്കുമ്പോഴേക്കും ബസ് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























