റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം

റിയാദില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇന്ത്യന്‍ പ്രവാസി യുവാവ് കാറിടിച്ച് മരിച്ചു. ജാര്‍ഖണ്ഡ് ബൊക്കാറോ സ്വദേശി തഷ്മീം അക്തര്‍ മുഹമ്മദ് ഒവൈസ് സര്‍വാര്‍ (24) ആണ് മരിച്ചത്. ജൂബൈല്‍ ഹൈവേ മുറിച്ചുകടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ കാര്‍ തഷ്മീമിനെ ഇടിക്കുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ അധികൃതര്‍ സ്ഥലത്തെത്തി തഷ്മീമിനെ ജൂബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തഷ്മീം സൗദിയിലെത്തിയത്. ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
നിലവില്‍ ജൂബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ജൂബൈല്‍ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇതിനാവശ്യമായ രേഖകള്‍ ശരിയാക്കാനുള്ള കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ ഏകോപിപ്പിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























