സിനിമാ-സീരിയൽ താരം പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയിൽ

ചെന്നൈ: ചെന്നൈയിൽ സിനിമാ-സീരിയൽ താരം പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രശസ്ത തമിഴ്, മലയാളം നടി പ്രിയങ്കയെ ചെന്നൈ വളസരവക്കത്തെ വീട്ടില്‍ രാവിലെയോടെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വീട്ടുജോലിക്കാരിയാണ് പ്രിയങ്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം കുടുംബ കലഹമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മൂന്നു വര്‍ഷം മുമ്പായിരുന്നു പ്രിയങ്കയുടെ വിവാഹം. അരുണ്‍ ബാലയാണ് ഭര്‍ത്താവ്. കഴിഞ്ഞ രണ്ടു മാസമായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.
രമ്യാ കൃഷ്ണന്‍ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. സണ്‍ ടിവിയിലെ അപൂര്‍വ്വ രാഗങ്കള്‍, ഭൈരവി എന്നീ സീരിയലുകളിലും പ്രിയങ്ക വേഷമിട്ടിട്ടുണ്ട്. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























