മതത്തിന്റെ പേരുപയോഗിച്ച് മുസ്ലീംകൾ നേരിടുന്ന പ്രശ്നങ്ങളെ വൈകാരികമായി അവതരിപ്പിച്ച് കേരളത്തിൽ നിലനിൽക്കുന്ന സമാധാനവും സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം ; ഇസ്ലാമിനു വേണ്ടി തെരുവിലിറങ്ങാൻ സമുദായത്തിലെ ആരും ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ

ഇസ്ലാമിനു വേണ്ടി തെരുവിലിറങ്ങാൻ സമുദായത്തിലെ ആരും ഒരു സംഘടനയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ . തീവ്രവാദത്തിനും ഭീകരതക്കുമെതിരെ നടത്തിയ കാമ്പയിനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാമിനെ ഉന്മൂലനം ചെയ്യാനും ഒരു സംഘടനയെയും ഏൽപ്പിച്ചിട്ടില്ല. ഹിന്ദു സമൂഹത്തിലുമുണ്ട് ഇത്തരം സംഘടനകൾ. ഒന്നും അനുവദിച്ചു കൂട. മതത്തിെൻറ പേരുപയോഗിച്ച് മുസ്ലീംകൾ നേരിടുന്ന പ്രശ്നങ്ങളെ വൈകാരികമായി അവതരിപ്പിച്ച് കേരളത്തിൽ നിലനിൽക്കുന്ന സമാധാനവും സൗഹൃദവും തകർക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. ഏത് 'ഫ്രണ്ട്' ആയാലും ഭീകര പ്രവർത്തനത്തിന് ഖുർആനും ഹദീസും പ്രചോദനം നൽകുന്നില്ല. ഖുർആൻ പ്രചരിപ്പിച്ചത് മത സൗഹാർദ്ദം ആണ്. ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത് തുടങ്ങിയതാണ് ഇസ്ലാമിെൻറ പേരിലുള്ള പല പ്രശ്നങ്ങൾക്കും കാരണം. ഒരു പ്രേത്യക സംഘടനയുെട പേര് പറയുന്നില്ല. പല സംഘടനകളും ഇത്തരം പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സംഘടനകളെ നിരോധിക്കണമെന്ന് പറയാൻ തങ്ങൾ ആളല്ല. അത് സർക്കാറിെൻറ കാര്യമാണ്. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന നടപടി ആരംഭിച്ചത് സലഫികളാണ്. ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന എല്ലാവരോടും ആവശ്യമെങ്കിൽ തുറന്ന സംവാദത്തിന് തയാറാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























