കനത്ത മഴ നാശം വിതയ്ക്കുന്നു; ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എം.ജി സർവ്വകലാശാല പരീക്ഷകൾ മാറ്റി

സംസ്ഥാനത്ത് കനത്ത മഴ കെട്ടടങ്ങിയെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു താലൂക്കുകളിൽ പ്രഫഷണൽ കോളജുകൾ ഒഴികെയും കലക്ടർ അവധി പ്രഖ്യാപിച്ചു.
കോട്ടയം എം.ജി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























