സംസ്ഥാനത്ത് ശക്തമായ മഴ; ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചിൽ താലൂക്കിലെ മുത്തോലി, കിടങ്ങൂർ പഞ്ചായത്തുകളിലെയും പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും 19-07-2018 വ്യാഴാഴ്ച്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയും മറ്റു താലൂക്കുകളിൽ പ്രഫഷണൽ കോളജുകൾ ഒഴികെയും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കുറവായിരുന്നെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കോട്ടയം എം.ജി സർവകലാശാല 19, 20 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. മഴ കാരണം തിങ്കളാഴ്ച മുതൽ എം.ജി സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചിരുന്നു. മാറ്റിയ പരീക്ഷകൾ എന്ന് നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























