Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മൂന്ന് വര്‍ഷത്തിനകം വയോമന്ദിരങ്ങള്‍ ആധുനികവത്ക്കരിക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

18 JULY 2018 08:42 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ വയോമന്ദിരങ്ങളുടെ ശോചനീയവസ്ഥ മാറ്റി ആധുനികവത്ക്കരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മനസിനും ശരീരത്തിനും സുഖകരമായ അന്തരീക്ഷമൊരുക്കത്തവിധത്തിലുള്ള വയോമന്ദിരങ്ങളായിരിക്കുമതെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് 70 പകല്‍ വീടുകള്‍ക്കാണ് പദ്ധതിയാവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം വയോജനങ്ങള്‍ക്ക് വീട്ടില്‍ തന്നെ നല്ല ശ്രദ്ധ കൊടുക്കാന്‍ നിയമം കര്‍ശനമാക്കുന്നതാണ്. വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പാര്‍ട്ട് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വയോജനങ്ങള്‍ക്കെതിരെയുള്ള അവഗണനയ്‌ക്കെതിരെ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയുടേയും സാമൂഹ്യനീതി വകുപ്പ് വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി നടപ്പിലാക്കുന്ന 'വയോമധുരം' പദ്ധതിയുടേയും സംസ്ഥാനതല ഉദ്ഘാടനം വി.ജെ.ടി. ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യ സുരക്ഷാ മിഷനും വയോജന ക്ഷേമത്തിനായി നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്രോഷര്‍, വീഡിയോ എന്നിവയുടെ പ്രകാശനവും ഇതോടൊപ്പം നിര്‍വഹിച്ചു.

ജീവിതത്തിന്റെ സായംകാലത്ത് കൂടുതല്‍ സന്തോഷത്തോടെ വയോജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്ന ചുറ്റുപാടുണ്ടാക്കേണ്ടത് ഓരോരുത്തരുടേയും കടമായണെന്ന് മന്ത്രി പറഞ്ഞു. കുടുംബത്തിന് വേണ്ടി നന്നായി പരിശ്രമിച്ച ശേഷം അവസാനം അവര്‍ക്ക് ജീവിതം ശാപമാകരുത്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കാനുള്ള അവസരം അവര്‍ക്കുണ്ടാക്കണം. കേരളത്തില്‍ 13 ശതമാനത്തോളം വയോജനങ്ങളുണ്ട്. നോക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ പല വൃദ്ധജനങ്ങളും ഏകാന്തതയില്‍ കഴിയുന്ന അവസ്ഥയിലാണുള്ളത്. അവര്‍ക്ക് ആശ്വാസം കിട്ടുന്ന ഒരിടമായാണ് വയോമന്ദിരങ്ങള്‍ക്ക് രൂപം നല്‍കിയത്.

വയോജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി സായംപ്രഭ എന്ന പേരില്‍ സമഗ്രപദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി വരുന്നത്. വൃദ്ധ ജനങ്ങള്‍ക്ക് പകല്‍ പരിപാലനവും സംരക്ഷണവും നല്‍കുന്ന സായംപ്രഭ ഹോമുകള്‍, സൗജന്യമായി ദന്തനിര നല്‍കുന്ന മന്ദഹാസം, പകല്‍ സമയം ഉല്ലാസപ്രദമാക്കിയും ഏകാന്തതയില്‍ നിന്നും മോചനം ലഭ്യമാക്കുന്നതിന് സഹായകരമായ മാതൃകാ സായംപ്രഭ ഹോം, ആയുര്‍വേദ ചികിത്സയും മരുന്നും നല്‍കുന്ന വയോ അമൃതം, മാനസിക ആരോഗ്യ സംരക്ഷണത്തിനായുള്ള സൈക്കാ സോഷ്യല്‍ സര്‍വീസ്, വൃദ്ധ സദനങ്ങളില്‍ കഴിയുന്നവരുടെ മാനസിക ഉല്ലാസത്തിനായി മ്യൂസിക് തെറാപ്പി, വയോ സൗഹൃദ പഞ്ചായത്ത്, പ്രമേഹ രോഗികളായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് രക്തത്തില്‍ ഗ്ലൂക്കാസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന സൗജന്യ ഗ്ലൂക്കോ മീറ്റര്‍ തുടങ്ങിയ പദ്ധതികളാണ് സായംപ്രഭയുടെ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.

പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് ആശ്വാസമാകത്തക്ക വിധത്തിലാണ് 'വയോമധുരം' പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. പ്രമേഹ രോഗികള്‍ക്ക് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുവാന്‍ കഴിയുന്ന ഗ്ലൂക്കോമീറ്റര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വായോജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നു.

പാലീയേറ്റീവ് കെയറിനായി സാമൂഹ്യനീതി വകുപ്പ് പ്രത്യേക പദ്ധതിയാവിഷ്‌കരിച്ചിട്ടുണ്ട്. 2018 ഓടെ എല്ലാവര്‍ക്കും ശ്രദ്ധ കിട്ടുന്ന തരത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ പാലിയേറ്റിവ് സംവിധാനമേര്‍പ്പെടുത്തും. വരും വര്‍ഷങ്ങളിലും വയോജനങ്ങളുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതാണ്. വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്നതാണ് കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. അതിനാല്‍ തന്നെ അവര്‍ക്ക് ആദരം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാര്‍ഡ് കൗണ്‍സിലര്‍ ഐഷ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്., ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (25 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (49 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends