കാസര്‍ഗോഡ് ഒന്നര വയസുള്ള കുഞ്ഞിനെ പെറ്റമ്മ കിണറ്റിലെറിഞ്ഞു കൊന്നു

കാസര്‍ഗോഡ് ഒന്നര വയസുള്ള കുഞ്ഞിനെ പെറ്റമ്മ കിണറ്റിലെറിഞ്ഞു കൊന്നതായ് റിപ്പോർട്ടുകൾ. എരിയാല്‍ വെള്ളീരിലെ നസീമയാണ് മകള്‍ ഷംനയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. നസീമ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു വന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. നസീമയുടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലേക്കാണ് കുഞ്ഞിനെ എറിഞ്ഞത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പുറത്തെടുത്ത് ഉടന്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























