റെയില്‍വേ നൈറ്റ് പെട്രോളിംഗ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്...യാത്രക്കാര്‍ ദുരിതത്തില്‍, ട്രെയിനുകള്‍ വൈകിയോടുന്നു

റെയില്‍വേ നൈറ്റ് പെട്രോളിംഗ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം ചേര്‍ത്തല മാരാരിക്കുളം സെക്ഷനില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. ട്രാക്കുകളുടെ സുരക്ഷ പരിശോധിക്കുന്ന ജീവനക്കാരാണ് ബുധനാഴ്ച രാത്രിയോടെ മിന്നല്‍ പണിമുടക്ക് ആരംഭിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് വൈകി എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ജനശതാബ്ദി എക്‌സ്പ്രസ് ആണ് നൈറ്റ് പെട്രോളിംങിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ തുറവൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ രണ്ടേ കാല്‍ മണിക്കൂറുകളോളം പിടിച്ചിട്ടത്.
മഴക്കാലം ശക്തമായതോടെ രാത്രി കാലങ്ങളില്‍ രണ്ട് നൈറ്റ് പെട്രോളിംഗ് ജീവനക്കാര്‍ ട്രാക്കിലൂടെ നടന്ന് സഞ്ചരിച്ച് അപകടമില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയാലെ ട്രെയിനുകള്‍ക്ക് പരമാവധി വേഗതിയില്‍ പോകാനുള്ള അനുമതി നല്‍കുകയുള്ളൂ.
എന്നാല്‍ ജീവനക്കാരുടെ അഭാവം കാരണം ഇന്ന് ഒരാളെ മാത്രമാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. രാത്രിയില്‍ ഇയാള്‍ക്ക് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലെന്ന് തൊഴിലാളി സംഘടനകള്‍ നിലപാട് കടുപ്പിച്ചത് കാരണമാണ് ട്രെയിന്‍ മണിക്കൂറുകളോളം പിടിച്ചിട്ടത്.ഇതിനെ തുടര്‍ന്ന് ജനശതാബ്ദി എകസ്പ്രസ് മണിക്കൂറില്‍ 15 കിലോ മീറ്റര്‍ വേഗതയില്‍ ആണ് സഞ്ചരിക്കുന്നത്.
https://www.facebook.com/Malayalivartha


























