ആ യാത്ര അവരുടെ അവസാന യാത്രയായി... ഉറ്റ സുഹൃത്തിനെ യാത്രയാക്കാൻ കൂട്ടുകാരെല്ലാം കൂടെക്കൂടി... വിമാനത്താവളത്തിലേക്ക് പോകും വഴി ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേർക്ക് ദാരുണാന്ത്യം

പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ഇടുക്കി ഏലപ്പാറ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരും മരിച്ചു. രണ്ടു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. പരുക്കേറ്റ രണ്ടു പേരുടെ നില ഗുരുതരമാണ്. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ജെറിന്‍(22), ഉണ്ണി(20), വിജയ്(21), കിരണ്‍(21), ജിനീഷ്(22)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ജിബിന്‍, അപ്പു എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂട്ടുകാരനായ ജെറിനെ വിദേശത്തേക്ക് കൊണ്ടുപോകാനായി പോയവരാണ് അപകടത്തില്‍ പെട്ടത് വെളുപ്പിനെ രണ്ടു മണിയോടെ പെരുമ്ബാവൂരില്‍ വെച്ച് അപകടം സംഭവിക്കുകയായിരുന്നു.
വലിയ വളവും എതിര്‍വശത്തു നിന്നും വരുന്ന വാഹനം കാണാന്‍ കഴിയാത്തതും അപകടകാരണമായിരിക്കാമെന്നാണ് വിലയിരുത്തല്‍. മിക്കവാറും ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























