Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പില്‍ വിയര്‍ത്ത് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി; ലൈംഗികാതിക്രമ പരാതി ലഭിച്ചെന്ന് പറഞ്ഞാല്‍ ആ പരാതി പോലീസിന് കൈമാറാത്തതിനാല്‍ കര്‍ദിനാല്‍ വെട്ടിലാകും; കന്യാസ്ത്രീയുടെ പരാതിയില്‍ ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്ന് കര്‍ദിനാള്‍ മൊഴിയില്‍ ഉറച്ചു നിന്നു

19 JULY 2018 08:44 AM IST
മലയാളി വാര്‍ത്ത

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പല തവണ ബലാത്സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുത്തു. കര്‍ദിനാള്‍ പരാതിയില്‍ നടപടിയെടുത്തില്ല എന്ന ഗുരുതരമായ കുറ്റമാണ് ആരോപിക്കുന്നത്. എന്നാല്‍ പരാതി നല്‍കിയെന്ന് കന്യാസ്ത്രീ ഉറച്ച് നിന്നപ്പോഴും കര്‍ദിനാള്‍ മൊഴി നല്‍കിയത് ലൈംഗിക പീഡനം ഉന്നയിച്ചിരുന്നില്ലെന്നാണ്. അന്വേഷണസംഘം കൊച്ചിയിലെ സീറോ മലബാര്‍ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തിയാണ് മൊഴിയെടുത്തത്. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള നാലാംഗ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. 

മൂന്നു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കര്‍ദിനാള്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചു. തന്നെ നേരിട്ടെത്തി കണ്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയ ആലഞ്ചേരി, പരാതിയില്‍ മഠത്തിനുള്ളിലെ മാത്രം കാര്യങ്ങളായിരുന്നുവെന്നും അത് അതീവ രഹസ്യ സ്വഭാവമുണ്ടെന്ന് പറഞ്ഞതിനാലാണ് പുറത്തു പറയാതിരുന്നതെന്നും ആലഞ്ചേരി പറഞ്ഞു. മറ്റൊരു സഭയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സഭയുടെ മേലധികാരികളെ അറിയിക്കാന്‍ ഉപദേശിച്ചിരുന്നതായും കര്‍ദ്ദിനാളിന്റെ മൊഴിയില്‍ പറയുന്നു. രഹസ്യ സ്വഭാവം പരിഗണിച്ച് മറ്റാരോടും പരാതി വെളിപ്പെടുത്തിയില്ലെന്നുമാണ് കര്‍ദ്ദിനാളിന്റെ മൊഴി.

ബിഷപ്പിനെതിരായ പരാതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍ പ്രതിനിധി എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയിരുന്നുവെന്ന് കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 2017 ല്‍ മഠത്തിലെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവുമായെത്തി എറണാകുളത്ത് വെച്ച് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി എഴുതി നല്‍കിയെന്നാണ് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ ഇക്കാര്യം കര്‍ദിനാള്‍ മാധ്യമങ്ങളോട് നേരത്തെ തന്നെ നിഷേധിച്ചിരുന്നു. പിന്നാലെയാണ് പാലാ ബിഷപ്പിന് കന്യാസ്ത്രീ എഴുതി നല്‍കിയ പരാതി മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇതോടെ കര്‍ദിനാള്‍ പ്രതിരോധത്തിലാവുകയായിരുന്നു. എന്നാല്‍ ലൈംഗിക പീഡനം കന്യാസ്ത്രീയുടെ പരാതിയില്‍ ഉന്നയിച്ചിരുന്നില്ലെന്ന നിലപാടിലാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. 

വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി നല്‍കിയ സിസ്റ്റര്‍ അനുപമയുടെ അച്ഛനില്‍ നിന്നും മൊഴിയെടുത്തിരുന്നു. തുറവൂരിലെത്തിയാണ് സിസ്റ്റര്‍ അനുപമയുടെ അച്ഛന്‍ വര്‍ഗീസില്‍ നിന്നും നേരിട്ട് മൊഴിയെടുത്തത്. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് പരാതി നല്‍കിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം പാലാ രൂപതാ ബിഷപ്പില്‍ നിന്നും മൊഴിയെടുത്തിരുന്നു. തനിക്കു നേരെയുണ്ടായ പീഡനങ്ങള്‍ ലോക്കല്‍ ഓര്‍ഡിനറി ആയ കുറവിലങ്ങാട് പള്ളി വികാരിയേയും പാലാ രൂപതാ ബിഷപ്പിനെയും അറിയിച്ചിരുന്നുവെന്ന് കന്യാസ്ത്രീ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഇതില്‍ സ്ഥിരീകരണം വരുത്താനാണ് വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഉച്ചയോടെ പാലാ ബിഷപ്പ് ഹൗസില്‍ എത്തി ബിഷപ്പിന്റെ മൊഴിയെടുത്തത്. കുറവിലങ്ങാട് പള്ളി വികാരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു.

പാലാ ബിഷപ്പിന്റെ നിര്‍ദേശപ്രകാരം കര്‍ദ്ദിനാളിനെ കണ്ടിരുന്നുവെന്നും അദ്ദേഹം നിര്‍ദേശിച്ച പ്രകാരം വത്തിക്കാനും വത്തിക്കാന്‍ പ്രതിനിധിക്കും നേരിട്ട് പരാതി ഇമെയില്‍ ചെയ്തുവെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. എന്നാല്‍ കന്യാസ്ത്രീ തന്നെ വന്നുകണ്ടത് മഠത്തിലെ ചില പ്രശ്‌നങ്ങള്‍ പറയാനാണെന്നും പീഡനപരാതിയെ കുറിച്ച് തനിക്കറിവില്ലെന്നുമാണ് കര്‍ദിനാളിന്റെ നിലപാട്. 

കേരളത്തിലെ അന്വേഷണം 18നകം പൂര്‍ത്തിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശമുണ്ട്. തെളിവുകളും മൊഴികളും എല്ലാം പരിശോധിച്ച ശേഷം അടുത്തയാഴ്ച ജലന്ധറില്‍ എത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലില്‍ നിന്നും മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനകം രാജ്യം വിട്ടുപോകരുതെന്ന് ബിഷപ്പിന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (28 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (52 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends