ഈ രക്ഷപ്പെടല്‍ അത്ഭുതം... തായലാന്‍ഡിലെ ഗുഹയ്ക്കകത്തു നിന്നും രക്ഷപ്പെട്ടു വന്ന കുട്ടികള്‍ക്ക് പറയാനുള്ളത് സാഹസികമായ കഥകള്‍; പലതവണ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു; പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികള്‍ മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്

എല്ലാവരേയും ആകാംക്ഷയിലാക്കിയ തായലാന്‍ഡിലെ ഗുഹയ്ക്കകത്തു കിടന്ന കുട്ടികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഗുഹയ്ക്കകത്തു കിടന്ന ഒന്‍പതു ദിവസങ്ങളില്‍ പാറയിടുക്കില്‍ നിന്ന് ഇറ്റുവീണ മഴവെള്ളം മാത്രമായിരുന്നു തങ്ങളുടെ ജീവന്‍ നിലനിര്‍ത്തിയതെന്ന് കുട്ടികള്‍ പറഞ്ഞു. ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് ഇവര്‍ പൊതുമാധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
അത്ഭുതമെന്നാണ് രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ വിശേഷിപ്പിച്ചത്. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുട്ടികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. മാതാപിതാക്കള്‍ക്കു പോലും നിശ്ചിത അകലത്തില്‍ നിന്നാണ് അവരെ കാണാന്‍ അനുവദിച്ചിരുന്നത്. ദിവസങ്ങളോളം മലിനജനത്തിനു നടുവില്‍ അനാരോഗ്യകരമായ ചുറ്റിപാടില്‍ കഴിഞ്ഞതിനാല്‍ അണുബാധ സാധ്യത കണക്കിലെടുത്തായിരുന്നു മുന്‍കരുതല്‍.
രക്ഷാപ്രവര്‍ത്തനം ലോകശ്രദ്ധ നേടിയ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കുന്നതെന്ന് തായ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആശുപത്രി വിട്ട ഉടന്‍ സംഘം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നു. അതേസമയം വാര്‍ത്താ സമ്മേളനത്തിന് നിയന്ത്രങ്ങള്‍ വെച്ചിരുന്നു. നേരത്തെ തയാറാക്കിയ ചോദ്യങ്ങള്‍ മാത്രമേ കുട്ടികളോട് ചോദിക്കാന്‍ അനുവദിക്കൂ എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ജൂണ്‍ 23 നു ഗുഹയില്‍ അകപ്പെട്ട കുട്ടികളെ ഒന്‍പതു ദിവസങ്ങള്‍ക്കു ശേഷം ബ്രിട്ടീഷ് ഡൈവര്‍മാരാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























