കേരള മന്ത്രിസഭ വൈകാതെ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ.. ജലീലിനെ ചൊല്ലി സി പി എമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത... പുനഃ സംഘടന സാധ്യമായാൽ ആദ്യം തെറിക്കുക തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ റ്റി. ജലീലിന്റെ വകുപ്പ്

കേരള മന്ത്രിസഭ വൈകാതെ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോർട്ട്. പുന:സംഘടനയില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞെങ്കിലും ചെറുതല്ലാത്ത ഒരു അഴിച്ചുപണി വൈകാതെ ഉണ്ടായേക്കും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി കെ റ്റി. ജലീലിന്റെ വകുപ്പായിരിക്കും ആദ്യം തെറിക്കുക. ജലീലിനെ ചൊല്ലി സി പി എമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത ഉടലെടുത്തിരിക്കുകയാണ്.
ജലീൽ പാർട്ടി തീരുമാനത്തിന് അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നാണ് ആദ്യത്തെ ആരോപണം. തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയെ ചൊല്ലി തുടങ്ങിയ കലാപം വളർന്നു വികസിച്ച് പരിഹരിക്കാനാവാത്ത മേഖലകളിലേക്ക് പ്രവേശിക്കുകയാണ്.
നഗരസഭാ സെക്രട്ടറി ദീപയെ ത്യശൂരിലേക്കാണ് സ്ഥലം മാറ്റിയത്. ദീപയെ മാറ്റരുതെന്ന് ആവര്യപ്പെട്ട് മേയർ വി കെ പ്രശാന്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെ സമീപിച്ചെങ്കിലും അദ്ദേഹം അനങ്ങിയില്ല. ജൂൺ 14നാണ് ആദ്യത്തെ ഉത്തരവ് ഇറങ്ങിയത്. സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാത്തതിനെതിരെ മേയർ സി പി എം സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകി. സി പി എം നേതാവായ താൽ പറഞ്ഞിട്ടും മന്ത്രി അനുസരിക്കാത്തതിനെതിരെ മേയർ കമ്മിറ്റിക്ക് മുന്നിൽ പൊട്ടിത്തെറിച്ചു. തുടർന്ന് നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ കോടിയേരിയെ കണ്ടു. എന്നാൽ നിയമാനുസരണമാണ് സ്ഥലം മാറ്റം നടക്കുന്നതെന്ന വാദമാണ് മന്ത്രി ജലീൽ സ്വീകരിച്ചത്. പാർട്ടി ഇടപെട്ടിട്ടും മന്ത്രി വഴങ്ങാത്തത് വലിയ വിവാദങ്ങൾക്ക് കാരണമായി.
ചില വിവാദ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിർമ്മാണം പുർത്തിയാക്കിയതായി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് നൽകണമെന്ന ഉയർന്ന തദ്ദേശ ഉദ്യോഗസ്ഥന്റെ നിർദ്ദേശം തള്ളിയതാണ് സെക്രട്ടറി ദീപക്ക് വിനയായതെന്ന് മേയർ ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എന്നാൽ സി പി എം പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന നഗരസഭാ സെക്രട്ടറിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിലവിലുണ്ടെന്ന് തദ്ദേശ വകുപ്പിലെ ഉന്നതരും വാദിച്ചു.
ഇതിനിടെ മേയർ പ്രശാന്തിന്റെ ആവശ്യപ്രകാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മന്ത്രി ജലീലിനെ ഫോണിൽ വിളിച്ച് ദീപ യെ മാറ്റിയ ഉത്തരവ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത് ജലീൽ വകവച്ചില്ല. ജൂൺ 14ന് തന്നെ ദീപയെ മാറ്റി കൊണ്ട് ഉത്തരവിറക്കി. അതോടെ കടകംപള്ളി ഇടഞ്ഞു. അദ്ദേഹവും കോടിയേരിയെ കണ്ടു.
ദീപയെ മാറ്റാൻ കാരണം അഴിമതിക്ക് കൂട്ടുനിൽക്കാത്തതാണെന്ന ഗുരുതര ആരോപണവും മേയർ ഉന്നയിച്ചു. ആരോപണം വിരൽ ചൂണ്ടുന്നത് മന്ത്രി ജലീലിന് നേരേ മാണ്. കെട്ടിട നിർമ്മാണ - പരിസ്ഥിതി നിയമങ്ങൾ കർശനമായി പാലിച്ചതാണ് ദീപക്കെതിരെ നീങ്ങാനുള്ള കാരണമെന്നും മേയർ വാദിച്ചു. അതോടെ സി പി എം മന്ത്രിയായ ജലീൽ അഴിമതി നിഴലിലായി.
ഇതിനിടെ മേയർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് തദ്ദേശസ്വയംഭരണ വകുപ്പിനെതിരെ ആരോപണം ഉന്നയിച്ചു. അതോടെ മുഖ്യമന്ത്രി ഉണർന്നു. ജലീലിനെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചതിനു പിന്നാലെ ദീപയെ തൃശൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് മരവിപ്പിച്ചു. ചുരുക്കിൽ സി പി എം കുട്ടയിൽ ഇതേ വരെ വീഴാത്ത ജലീൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലീഗിൽ നിന്നാണ് ജലീൽ ഇടതു മുന്നണിയിലെത്തിയത്. ഇന്നും സി പി എമ്മുകാർ ജലീലിനെ കണ്ണുമടച്ച് വിശ്വസിച്ചിട്ടില്ല.
ചുരുക്കം മന്ത്രിമാർ മാത്രമാണ് പിണറായി മന്ത്രിസഭയിൽ മികച്ച നേട്ടം കൈവരിച്ചത്. ഷൈലജ ടീച്ചറിന്റെ വകുപ്പാണ് ഇതിൽ ആദ്യത്തേത്. ചില ഘടകകക്ഷി മന്ത്രിമാർ ഒന്നിനും കൊള്ളാത്തവരാണെന്ന് അഭിപ്രായം ഉയർന്നിട്ടുണ്ട്. പ്രത്യേകിച്ച് സിപിഐ മന്ത്രിമാർ. ചുരുക്കത്തിൽ ആദ്യ പുന:സംഘടനയിൽ പല മുഖങ്ങളും ഓർമ്മയാകും. കൂടാതെ ഇ.പി.ജയരാജനെ മന്ത്രി യാക്കേണ്ടിയും വരും.
https://www.facebook.com/Malayalivartha


























