തിരക്കുള്ള റോഡിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് കെഎസ്‌ആര്‍ടിസി ബസ് ഓടിച്ചു ; ഡ്രൈവറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു

മൊബൈലില്‍ സംസാരിച്ച് ബസ് ഓടിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്പന്‍ഡ് ചെയ്തു. കൊടുവള്ളി സ്വദേശി അജയകുമാര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരന്‍ പകര്‍ത്തി ആര്‍.ടി.ഒയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
യാത്രക്കാരന്റെ പരാതിയെത്തുടര്‍ന്ന് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എസ്. സമീഷ്, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഗുരുവായുർ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തി ഡ്രൈവറോട് കാര്യം തിരക്കി. എന്നാല്‍ ഇയാള്‍ കുറ്റം ആദ്യം നിഷേധിചെങ്കിലും വീഡിയോ തെളിവായി എടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. കോഴിക്കോട് നിന്നും ഗുരുവായൂര്‍ വഴി നെടുമ്ബാശ്ശേരിക്ക് പോകുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്ളോര്‍ ബസ് ഡ്രൈവര്‍ക്കെതിരെയാണ് നടപടി. തിരക്കുള്ള റോഡിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ട് ഓടിക്കുന്നതിന്റെയും വാഹനങ്ങളെ മറികടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഗുരുവായൂരിലെ ആര്‍ടിഒയ്ക്ക് അയച്ചുകൊടുത്തത്.
https://www.facebook.com/Malayalivartha
























