Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില്‍ നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു

20 NOVEMBER 2025 08:07 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

പത്തനംതിട്ടയില്‍ വന്‍ പൊട്ടിത്തെറി. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ഇരച്ച് പ്രതിഷേധം. ആറന്മുളയില്‍ പോലീസിനെ ഇറക്കി സര്‍ക്കാര്‍ നീക്കം. പദ്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തി. പദ്മകുമാറിന്റെ വീട്ടില്‍ നിലവിളിയും ബഹളവുമാണ്. വീടിന്റെ ഭാഗത്തേക്കുള്ള റോഡ് ബാരിക്കേഡുകള്‍ വെച്ച് അടച്ചിരിക്കുകയാണ്. ആരേയും ഈ ഭാഗത്തേക്ക് കടത്തിവിടുന്നതും ഇല്ല. വഴി അടച്ച്പൂട്ടിയതോടെ പ്രദേശത്തുള്ളവര്‍ പ്രതിഷേധത്തില്‍. കണ്ടവന്മാര്‍ അമ്പലം കൊള്ളയടിച്ചതിന് നാട്ടുകാര്‍ക്ക് സൈ്വര്യം തരില്ലെന്ന് പ്രദേശത്തുള്ളവര്‍ പച്ചയ്ക്ക് വിളിച്ച് പറയുന്നു. പദ്മകുമാറിന്റെ കുടുംബത്തിന് നേരെയും തെറിവിളി. വാസു അകത്തായപ്പോഴും ഉയര്‍ന്ന ഒരു പ്രതിഷേധം നിന്റെയൊക്കെ പത്ത് തലമുറ നന്നായാലും അത് അമ്പലം കൊള്ളയുടെ സമ്പത്ത് കൊണ്ടെന്നാണ്. പദ്മകുമാറിന്റെ കാര്യത്തിലും ജനം പ്രതിഷേധിക്കുന്നത് ഇത് പറഞ്ഞുകൊണ്ട്. പദ്മകുമാറിന്റെ കുടുംബത്തോടെ എരിതീയില്‍ വീണിരിക്കുകയാണ്. നേരെ ചെന്ന് വീഴുന്നത് വറചട്ടിയിലേക്ക്.

പത്തനംതിട്ടയില്‍ സ്ഥിതി കൈവിട്ട് പോകുകയാണ്. പാര്‍ട്ടി വലിയ പ്രതിസന്ധിയില്‍ വീണിരിക്കുന്നു. സിപിഎം അമ്പലം കൊള്ളക്കാരെന്ന പ്രതിഷേധം ശക്തമാകുന്നത്. പന്തളത്തും ആറന്മുളയിലും ഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കുന്നു. പത്തനംതിട്ടയില്‍ പാര്‍ട്ടി ആളെയിറക്കിയിരിക്കുകയാണ്. പദ്മകുമാറിന്റെ അറസ്റ്റോടെ അടപടലം പൊള്ളി പാര്‍ട്ടി. ഇതിനിടെ ശബരിമല കൊള്ളയില്‍ പാര്‍ട്ടിയിലും കൂട്ടയടി.

ഈ കൊള്ളക്കാരെ ഇതുവരെ സംരക്ഷിച്ചത് ഉന്നതന്മാരാണെന്ന് പിണറായിക്ക് നേരെ വിരല്‍ചൂണ്ടി വിമര്‍ശനം. വിവാദം വന്നപ്പോള്‍ തന്നെ ആരോപണവിധേയരെ പാര്‍ട്ടി പുറത്താക്കിയിരുന്നെങ്കില്‍ പാര്‍ട്ടി ധാര്‍മ്മികത കാണിച്ചു കള്ളന്മാരെ സംരക്ഷിക്കില്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുമായിരുന്നു. എന്നാല്‍ അറസ്റ്റ് വരെ കാത്തിരുന്നു പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയവര്‍ ഇപ്പോള്‍ വായുംപൂട്ടി മിണ്ടാതിരിക്കുന്നുവെന്ന് മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിച്ചാല്‍ അതിന് കാരണക്കാര്‍ ചിലര്‍ മാത്രമായിരിക്കുമെന്ന് പിണറായിയുടെ പേര് പറയാതെ പറഞ്ഞ് നേതാക്കള്‍.



പദ്മകുമാര്‍ വിഷയത്തില്‍ നേതാക്കന്മാര്‍ക്ക് പലര്‍ക്കും പല അഭിപ്രായം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കില്‍ പത്മകുമാര്‍ അനുഭവിക്കേണ്ടിവരും. പത്മകുമാര്‍ കുറ്റക്കാരനാണെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യല്‍ കഴിഞ്ഞതേയുള്ളൂ. കുറേ നടപടികള്‍ കൂടി ഉണ്ടല്ലോ''  ശിവന്‍കുട്ടി പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ കാത്തിരിക്കണം. സര്‍ക്കാരിന്റെ കൈകള്‍ ശുദ്ധമാണ്. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതായത് പദ്മകുമാറിനെ വിമര്‍ശിക്കാതെയാണ് ദേവസ്വം മുന്‍മന്ത്രിയുടെ പ്രസ്താവന.

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണെന്നും കടകംപള്ളി സുരേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയതാണെന്നും കടകംപള്ളി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മന്ത്രിതലത്തില്‍ ഫയല്‍ അയയ്‌ക്കേണ്ട കാര്യമില്ലെന്നും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ ബോര്‍ഡിന്റേത് മാത്രമാണെന്നും ഇളക്കാന്‍ പറയാനും പൂശാന്‍ പറയാനും ദേവസ്വം മന്ത്രിക്ക് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയല്ല. പ്രതിപക്ഷം ഒരുപാട് അന്യായങ്ങള്‍ വിളിച്ചു പറയുന്നുണ്ട്. പ്രതിപക്ഷനേതാവ് മറുപടി പറയാത്തതിന് കോടതി മുഖേന സിവില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. താന്‍ അയച്ച അപകീര്‍ത്തി കേസില്‍ പ്രതിപക്ഷ നേതാവ് ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. എല്ലാകാര്യങ്ങളും മാധ്യമങ്ങളോട് വിളിച്ചു പറയേണ്ട ആവശ്യമില്ലെന്നും കടകംപള്ളി.

ശബരിമല സ്വര്‍ണ്ണ കൊള്ള അന്വേഷണത്തില്‍ കര്‍ശന നടപടി ഉറപ്പാണെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും രാജു എബ്രഹാം വ്യക്തമാക്കി. ഇനി പാര്‍ട്ടി പ്രവര്‍ത്തകന്‍ ആണെങ്കിലും കര്‍ശന നടപടി ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ആളുകളെയും തൂക്കി എടുത്ത് അകത്ത് ഇടാന്‍ ആണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. അതുകൊണ്ടുതന്നെ കര്‍ശന നടപടി ഉണ്ടാകുമെന്നും സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി വിവരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സര്‍ക്കാര്‍ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗവും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ പത്മകുമാറിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്ന വേളയിലായിരുന്നു രാജു എബ്രഹാം പ്രതികരിച്ചത്. എസ് ഐ ടി അന്വേഷണത്തില്‍ തെളിവുകളോടെ വന്നാല്‍ ആരായാലും ചോദ്യം ചെയ്യപ്പെടണം. ആരാണെങ്കിലും മുഖം നോക്കാതെ നടപടി സ്വീകരിക്കട്ടെയെന്നും സി പി എം ജില്ലാ സെക്രട്ടറി പ്രതികരിച്ചു.



പത്മകുമാറിന്റെ ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്ന രണ്ടു പേര്‍ പ്രാഥമിക ചോദ്യം ചെയ്യലിന് നേരത്തെ ഹാജരായിരുന്നു. രണ്ടു പേരും തന്ത്രിയും ദേവസ്വം ജീവനക്കാരും പറയുന്നതാണ് അന്നത്തെ ദേവസ്വം ബോര്‍ഡ് ചെയ്തിരുന്നതെന്ന് പറഞ്ഞിരുന്നു. ഇതിന് സമാനമായ മൊഴിയാണ് പത്മകുമാറും നല്‍കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിശ്വാസത്തില്‍ എടുത്തത് 'തന്ത്രി'യെ വിശ്വാസത്തിലെടുത്താണെന്നാണ് പത്മകുമാറിന്റെ മൊഴി. തന്ത്രിയുടെ ആളെന്ന നിലയിലാണ് എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ചെയ്തു നല്‍കിയതെന്നതാണ് പത്മകുമാറിന്റെ നിലപാട്. എന്നാല്‍ വിഷയത്തില്‍ പത്മകുമാറിനെതിരെ നിരവധി തെളിവുകള്‍ എസ് എ ടി ശേഖരിച്ചിരുന്നു. അറസ്റ്റിലായ എല്ലാവരും പത്മകുമാറിനെതിരേയും മൊഴി നല്‍കി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഒരു രാഷ്ട്രീയ ഉന്നതിനെതിരേയും പത്മകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ക്ഷേത്ര കവര്‍ച്ചയില്‍ തെളിവുണ്ടാക്കിയ സാക്ഷിയ്ക്ക് ദേവസ്വം ബോര്‍ഡ് വീടു വച്ചു നല്‍കിയിരുന്നു. ഇത് സ്‌പോണ്‍സര്‍ഷിപ്പായി പോറ്റി നടത്തിയതാണ്. പത്മകുമാറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ഇത്. പോറ്റി മറ്റൊരു രാഷ്ട്രീയ ഉന്നതന്‍ പറഞ്ഞതെല്ലാം ചെയ്തു കൊടുത്തിരുന്നുവെന്നും അതിന്റെ അര്‍ത്ഥ ആ നേതാവിനും സ്വര്‍ണ്ണ കൊള്ളയില്‍ പങ്കുണ്ടോ എന്ന സംശയം പത്മകുമാര്‍ ഉയര്‍ത്തിയിട്ടുണ്ട. എസ് എ ടി ഇത് ഗൗരവത്തില്‍ എടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. സ്വര്‍ണ്ണ കൊള്ളയില്‍ ഈ ഉന്നതന്‍ ഫയലുകളൊന്നും കണ്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ആ വഴിയ്ക്ക് അന്വേഷണം നീളില്ല. രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രത്തിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് എത്തിയെന്നാണ് പത്മകുമാര്‍ പറയുന്നത്. എന്നാല്‍ തന്ത്രിയ്‌ക്കെതിരെ നല്‍കിയ മൊഴികളില്‍ പരിശോധന നടക്കും. ഇതും രക്ഷപ്പെടാനുള്ള പത്മകുമാറിന്റെ ശ്രമമാണെന്ന വാദം സജീവമായിരുന്നു. രണ്ടു ദിവസം മുമ്പ് തന്ത്രിയ്‌ക്കെതിരെ മുന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് പ്രചരിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പിന്നില്‍ തന്ത്രിയാണെന്ന് വ്യാജമായി വരുത്തുന്നതായിരുന്നു ആ കത്ത്. ആ കത്ത് എഴുതിയെന്ന് പറഞ്ഞ മേല്‍ശാന്തി തന്നെ അങ്ങനെയൊരു കത്തില്ലെന്ന് വ്യക്തമായിരുന്നു. അന്വേഷണ അട്ടിമറിയ്ക്ക് വേണ്ടിയാണ് ഈ കത്തെന്ന് അന്വേഷണ സംഘവും വിലയിരുത്തിയിട്ടുണ്ട്.


കേസില്‍ 2018ലെ ഭരണ സമിതിയെ പ്രതിയാക്കിയപ്പോള്‍ തന്നെ പത്മകുമാര്‍ പ്രതികരണം നടത്തിയിരുന്നു. പ്രതികരണം ഇങ്ങനെയായിരുന്നു '2007 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2007ലാണ് പോറ്റി വരുന്നത്. കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് വന്നത്. 2007ന് മുന്‍പ് പോറ്റി എവിടെയായിരുന്നു? അത് അന്വേഷിക്കണം. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലായിരുന്നു. ആലപ്പുഴയിലെ കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് പോറ്റി ശബരിമലയില്‍ എത്തിയത്. അതിന് മുന്‍പ് ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.അക്കാര്യം കൂടി അന്വേഷിക്കൂ?ആരായിരുന്നു അവിടത്തെ തന്ത്രി എന്നും അന്വേഷിക്കണം. മാധ്യമങ്ങള്‍ പത്മകുമാറിലേക്ക് കേന്ദ്രീകരിക്കുകയാണ്.

ഈ അവതാരങ്ങളെ മുഴുവന്‍ അവിടെ കൊണ്ടുവന്നത് 2019 ലെ ഭരണസമിതിയാണോ? ഉണ്ണികൃഷ്ണന്‍ പോറ്റി 2007ല്‍ വന്ന ആളാണ്. എന്നെക്കാള്‍ ബന്ധമുള്ള ആളുകള്‍ ഇവിടെ ഉണ്ട്. എന്തായാലും സത്യം പുറത്തുവരും. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും മറുപടി പറയേണ്ടി വരും.' പത്മകുമാര്‍ അന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ മൊഴി തന്നെയാണ് പ്ത്മകുമാര്‍ ഇന്നും ആവര്‍ത്തിച്ചത്. എഫ് ഐ ആര്‍ വന്ന ആദ്യ നാളുകളില്‍ പ്രതികരിച്ച പത്മകുമാര്‍ പിന്നീട് മൗനത്തിലായി. തന്ത്രങ്ങളൊന്നും പുറത്തു പറയരുതെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സമീപനം പത്മകുമാര്‍ എടുത്തത്. എന്നിട്ടും ഹൈക്കോടതിയുടെ കടുത്ത നിലപാടുകള്‍ പത്മകുമാറിന് വിനയായി.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ ഫലം ഇടത് - വലത് മുന്നണികളിൽ എന്തു സംഭവിക്കും ? സതീശന്റെ ചീട്ട് കീറുമോ? പിണറായിക്ക് ഓക്സിജനാവുമോ?  (9 minutes ago)

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന  (26 minutes ago)

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്  (35 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും സാമ്പത്തിക പുരോഗതിയും!  (46 minutes ago)

കാര്യവട്ടത്ത് നടന്ന ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ കശക്കിയെറിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീം രണ്ടാം ഏകദിനത്തിലും ജയിച്ച് പരമ്പര സ്വന്തമാക്കാൻ ഇന്ന് ഗോഹട്ടിയിൽ ഇറങ്ങുന്നു....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങാനൂർ പളളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മാരകത്തിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ച് പിന്നിലിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2027ലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 22ന്...  (1 hour ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി സൗജന്യമാക്കി ആധാർ അതോറിറ്റി  (1 hour ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... വിചാരണ നവംബർ 3 ന് തുടങ്ങും, 3 സാക്ഷികൾ ഹാജരാകാനുത്തരവ്  (2 hours ago)

സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം....വനിതകളുടെ 4× 400 മീറ്റർ റിലേയിലാണ് ഇന്ത്യയുടെ സ്വർണ നേട്ടം  (2 hours ago)

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (9 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (9 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (9 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends