അങ്ങേരെ ക്ലിഫ് ഹൗസിലിട്ട് പൂട്ടും ! ഇങ്ങോട്ട് കളിയിറക്കാന്‍ നിക്കല്ലെ ! പിണറായിയുടെ ഓട്ടച്ചങ്ക് പിഴുത് VD സതീശന്‍

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചൂടന്‍ സംവാദങ്ങളില്‍ സിപിഎമ്മുകാരെ അടിച്ചിട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഹുല്‍ കളം നിറഞ്ഞിരുന്നു. നമ്പര്‍ ആരോഗ്യ കേരളമെന്ന് പിണറായി ഞെളിയുമ്പോള്‍ കേരളത്തിലെ ഇക്കണ്ട മെഡിക്കല്‍ കോളേജുകളെല്ലാം യാഥാര്‍ത്യമായത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന് രാഹുല്‍ കൃത്യം തുറന്നടിച്ചിരുന്നു. ഇതേമാതൃകയില്‍ കത്തിക്കയറാന്‍ വി ഡി സതീശന്‍. കഴിഞ്ഞദിവസങ്ങളിലെ സതീശന്റെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തന്നെ മനസിലാകും പിണറായിക്കെതിരെ വിരല്‍ചൂണ്ടി കളംനിറയുകയാണ് വി ഡി സതീശന്‍. പി ആര്‍ ഏജന്‍സിയെ വെച്ച് വെള്ളപൂശിയെടുക്കുന്ന സകല ഉഡായിപ്പും ഞങ്ങള്‍ തുറന്ന് കാട്ടുമെനന് സതീശന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആശ്രയ ഉള്‍പ്പെടെ ഉമ്മാന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ തകര്‍ത്തവരാണ് സിപിഎം. എന്നിട്ട് അവരുടെ പ്രകടനപത്രിയില്‍ പേര് മറ്റി അവരുടേതാക്കി അവതരിപ്പിക്കുന്നു. ഊച്ചാളിത്തരം എന്നല്ലാതെ ഇതിനെയൊക്ക എന്ത് പറയാനാണെന്ന് സതീശന്‍ വെട്ടിത്തുറന്ന് ചോദിക്കുന്നു.
സതീശന്‍ കത്തിക്കയറുകയാണ് തദ്ദേശത്തില്‍ വീറുകാട്ടി സിപിഎമ്മിനെ അടിച്ചിട്ട്...പോയ പ്രതാപം തിരികെ പിടിക്കാനുള്ള നീക്കം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കൈവിട്ട കളിയാണ് കളിച്ചതെന്ന് സതീശന് ബോധ്യപ്പെട്ടു. പാര്‍ട്ടിക്കാരും അണികളും എതിരായതോടെയാണ് സതീശന് ബോധം വന്നത്. മുന്നിലുള്ള ഒരേയൊരു വഴി പിണറായിയെ പൊളിച്ചടുക്കി പാര്‍ട്ടിയില്‍ വീണ്ടും തലപൊക്കുക. ശബരിമല വിഷയത്തില്‍ പൊള്ളി നില്‍ക്കുന്ന സര്‍ക്കാരിനെ പരമാവധി പ്രകോപിപ്പിക്കുക. സിപിഎമ്മിനെ ചൊടിപ്പിച്ച് സഖാക്കളുടെ വായില്‍ നിന്ന് മണ്ടത്തരം എന്തെങ്കിലും വരുത്തിക്കണം. ശബരിമല വിഷയത്തില്‍ പ്രതികരണത്തിന് നില്‍ക്കരുതെന്നാണ് സിപിഎം അണികള്‍ക്ക് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ സഖാക്കളെ പരമാവധി തോണ്ടുന്നുണ്ടെന്ന് വലതുപക്ഷക്കാര്‍. ഈ സര്‍ക്കാരിന്റെ കൊള്ളരുതായ്മയാണ് ശബരിമലയില്‍ നടന്നതെന്ന് സതീശന്‍ പൊട്ടിത്തെറിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ വാതിലും കട്ടിളപ്പടിയും ദ്വാരപാലക ശില്‍പങ്ങളും കൊള്ളയടിച്ചത്. ഇതെല്ലാം 2019ലാണ് നടന്നത്. അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരുടെയും ദേവസ്വം മന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു ഈ കൊള്ള .ഇതെല്ലാം അറിഞ്ഞിട്ടും മുന്‍ ദേവസ്വം ബോര്‍ഡും നിയമം ലംഘിച്ച് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തേക്ക് കൊണ്ടു പോകാന്‍ ശ്രമിച്ചു. കേസന്വേഷിച്ച് കഴിയുമ്പോള്‍ മൂന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ അഴികള്‍ക്കുള്ളിലാകും. ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മുന്‍ ദേവസ്വം മന്ത്രി ജയിലിലാകുമെന്നും സതീശന്‍ തുറന്നടിച്ചു.
2026 നിയമസഭ തെരഞ്ഞെംടുപ്പ് സതീശന് നിര്‍ണായകമാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്നാണ് വിഡി സതീശന്‍ തുറന്നടിച്ചത്. വെള്ളാപ്പള്ളി നടേശനുമായ് കൊമ്പ് കോര്‍ത്തപ്പോഴായിരുന്നു ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. തെരഞ്ഞെടുപ്പ് വരികയല്ലെ ആര് അധികാരത്തില്‍ വരുമെന്ന ചോദ്യത്തിന് സംശയം എന്താ പിണറായി തന്നെയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. അതിന്റെ കാരണം എന്താ പിണറായി വിജയന്റെ ഐശ്വര്യം സതീശനാണെന്ന് നടേശന്‍ ട്രോളി. ഇതുപോലെ കഴ്പ്പണംകെട്ടൊരു പ്രതിപക്ഷ നേതാവ് വേറെ ഉണ്ടായിട്ടില്ലെന്നും സതീശന്റെ പ്രവര്‍ത്തനം കൊണ്ട് കോണ്‍ഗ്രസ് മുട്ടയിടുമെന്നും തുടങ്ങി വലിയ പരിഹാസം നടേശന്‍ ഉയര്‍ത്തി. പിന്നാലെ സതീശന്റെ വമ്പന്‍ പ്രഖ്യാപനം 26 ഞങ്ങള്‍ അധികാരത്തിലെത്തും. അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന്. അതുകൊണ്ട് എങ്ങനെയും ജയിക്കേണ്ടത് സതീശന്റെ ആവശ്യമാണ്. ഭിന്നതകള്‍ മറന്ന് ഇടതിനെതിരെ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കണം എന്ന നിലപാടിലേക്ക് സതീശന്‍ എത്തി. അതാണ് പിണറായി വിമര്‍ശനവുമായ് കളംനിറഞ്ഞിരിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സിപിഎം ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സിപിഎമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവൃത്തിയില്‍ പങ്കാളികളാണ്. ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കില്‍ യുഡിഎഫ് നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു. സിപിഎം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സിപിഎമ്മിന്റെ ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തല്‍, സതീശന്‍ കൂട്ടിച്ചേര്‍ത്തു. വൈഷ്ണ ഹിയറിങ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു. വൈഷ്ണയുടെ അസാന്നിധ്യത്തില്‍ സിപിഎം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഢാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സിപിഎം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സിപിഎമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























