നാലു വയസ്സുകാരനെ തീർത്ത് അമ്മ ജീവനൊടുക്കി;

മകനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കിയതായി സംശയം. ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുകാരനേയും അമ്മേയും മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ വെള്ളത്തൂവൽ പൊലീസ് അന്വേഷണം തുടങ്ങി. മകനെ കൊലപ്പെടുത്തിയ ശേഷം രഞ്ജിനി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30), മകൻ ആദിത്യൻ (4) എന്നിവരാണ് മരിച്ചത്. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയം.
മകന്‍ ആദിത്യനെ ജനല്‍ കമ്പിയില്‍ കെട്ടി തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
താന്‍ ജീവനൊടുക്കുകയാണെന്ന് ഭര്‍ത്താവ് ഷാനറ്റിനെ വിളിച്ച് അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കി ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha
























