കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു. പുൽപ്പറ്റ പൂക്കൊളത്തൂർ കല്ലേങ്ങൽ കോളനി ശ്രീജേഷിന്റെയും ശോഭയുടെയും മകൻ അർജുൻ (15 മാസം)ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം. കുട്ടിയുടെ കാലിൽനിന്ന് രക്തം വരുന്നതുകണ്ട വീട്ടുകാർ തൃപ്പനച്ചി പിഎച്ച്എസിയിൽ പ്രവേശിപ്പിച്ചു. വിദഗ്‌ധ ചികിത്സയ്ക്ക് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാവി കഴിഞ്ഞില്ല. ഡോക്ടർമാർ പാമ്പുകടിയേറ്റതാണെന്ന് സംശയം പ്രകടിപ്പിക്കുകയും സ്ഥലം പരിശോധിക്കാൻ നിർദേശിക്കുകയും ചെയ്‌തു. തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്താനായത്.
"
https://www.facebook.com/Malayalivartha
























