പലരുടെയും ഉറക്കം വെള്ളത്തിൽ ; മൂത്രമൊഴിക്കാൻപോലും രാത്രിയാകാൻ കാത്തിരിക്കണം ; കാലവർഷം പെയ്തൊഴിഞ്ഞെങ്കിലും ഇപ്പോളും ദുരിതാശോസ ക്യാമ്പുകളിലെ ജീവിതം നരക തുല്ല്യം

സംസ്ഥാനത്തെ ആകെ ദുരിതത്തിലാക്കി കാലവർഷം പെയ്തൊഴിഞ്ഞെങ്കിലും ഇപ്പോളും ദുരിതാശോസ ക്യാമ്പുകളിലെ ജീവിതം നരക തുല്യമാണ്. ആലപ്പുഴയിലും കുട്ടനാടും നരകതുല്യ ജീവിതം നയിക്കുന്നത് ആയിരക്കണക്കിന് പേരാണ്. സംസ്ഥാനത്ത് കാലവർഷം ദുർബലമാകുമ്പോളും മഴയിൽ ഉണ്ടായ കെടുതികൾക്ക് അയവില്ല. വീടുകൾ കൈയേറിയ വെള്ളമൊഴിയാൻ ദുരിതാശോസ കാമ്പുകളിലെ ദുരിത ജീവിതത്തിൽ ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് കുട്ടനാട് ഉൾപ്പെടെയുള്ള ഭാഗത്തെ ജനങ്ങൾ.
ഒരുമേഖലയിൽ ഒരു ദുരിതാശോസ ക്യാമ്പ് മാത്രമാണ് തുറന്ന് പ്രവർത്തിക്കുന്നത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാം ഉണ്ട്. മൂത്രമൊഴിക്കാൻപോലും രാത്രിയാകാൻ കാത്തിരിക്കണം. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളുമാണ് ദുരിതാശ്വാസ കാമ്പുകളിൽ കൂടുതൽ ദുരിതം അനുഭവിക്കുന്നത്. വെള്ളത്തിനു നടുവിലായി കുറച്ച് ഉയർന്ന പ്രദശത്തിലാണ് ചെറുതന വടക്കേക്കരയിലെ ക്യാംപ്. ടാർപോളിൻ കെട്ടിയാണ് ഭക്ഷണം തയ്യാറാക്കുന്നത് പലരുടെയും ഉറക്കം വെള്ളത്തിലും. മഴപെയ്യുമ്പോൾ പല കെട്ടിടങ്ങളും ചോർന്ന് ഒലിക്കുന്നു. ഇത് തടയാൻ കുട പിടിക്കേണ്ടി വരും. മൂത്രപ്പുര കെട്ടാനുള്ള സൗകര്യം പോലും ഇല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഇവരെ തേടിയെത്തുന്നത്.
https://www.facebook.com/Malayalivartha





















