ഫോര്‍പ്ലേയും ദൈര്‍ഘ്യവും... സ്വര്‍ഗീയ സുഖത്തിനായുള്ള വഴികളിലൂടെ

വിവാഹത്തില്‍ വളരെ പ്രധാനമാണ് ലൈംഗിക ബന്ധം. പലര്‍ക്കും പല അനുഭവമാണുണ്ടാകുക. ഇരു പങ്കാളികള്‍ക്കും പൂര്‍ണതൃപ്തി വരും വരെയുള്ള ലൈംഗികബന്ധത്തിന് എത്ര സമയമെടുക്കുന്നു. അത്രയും സമയമാണ് സെക്‌സ് ദൈര്‍ഘ്യമായി കണക്കാക്കപ്പെടുന്നത്. എത്ര സമയം നീണ്ടു നിന്നു എന്നതിലല്ല, എത്രത്തോളം ആസ്വാദ്യകരമായി എന്നതാണു ചിന്തിക്കേണ്ടത്.
രതിമൂര്‍ച്ഛ എത്ര നേരം, സംഭോഗം എത്ര നേരം തുടങ്ങിയവയ്ക്കു കൃത്യമായ ഉത്തരം ലഭ്യമല്ല. കാരണം, ഇതു വ്യക്തിഗതം തന്നെയാണ്. സെക്‌സ് ഒരു വലിയ വിരുന്നാണെങ്കില്‍, വിരുന്നിനു മുമ്പു വിശപ്പുണ്ടാക്കാന്‍ കഴിക്കുന്ന അപ്പറ്റൈസര്‍ ആണ് ഫോര്‍പ്‌ളേ അഥവാ ആമുഖലീലകള്‍.
രതിമൂര്‍ച്ഛ ജീവിതത്തിലൊരിക്കല്‍ പോലും നേടിയിട്ടില്ലാത്ത സ്ത്രീകളില്‍ നടത്തപ്പെട്ട സര്‍വേ പ്രകാരം അവരുടെ പങ്കാളി ബന്ധപ്പെടലിനു മുമ്ബു വേണ്ടത്ര രതിപൂര്‍വകേളികളില്‍ ഏര്‍പ്പെടുന്നില്ല എന്നു തുറന്നു പറഞ്ഞു.
ബന്ധപ്പെടുന്ന സമയത്ത് പലതരം ലൂബ്രിക്കന്റുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ലൂബ്രിക്കന്റുകളില്‍ ഓയില്‍ബേസ്ഡ് ആയവ ഒഴിവാക്കാന്‍ കഴിവതും ശ്രമിക്കുക.

വാട്ടര്‍ ബേസ്ഡ് ആയ ലൂബ്രിക്കന്റുകളാണു സുരക്ഷിതം. യോനിയില്‍ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയില്‍, വെളിച്ചെണ്ണ, വാസ്ലൈന്‍ പോലുള്ള ക്രീമുകള്‍ എന്നിവ ഉപയോഗിക്കുന്നവരുണ്ട്.

അവര്‍ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

https://www.facebook.com/Malayalivartha
























