മസ്കത്ത് മത്രയിൽ പ്രവാസിയായ മലയാളി നാട്ടിൽ ചികിത്സയിൽ കഴിയവേ മരണമടഞ്ഞു

മസ്കത്ത് മത്രയിൽ പ്രവാസിയായ മലയാളി നാട്ടിൽ ചികിത്സയിൽ കഴിയവെ നിര്യാതനായി. മത്ര കോര്‍ണീഷ് ഗേറ്റില്‍ കഫറ്റീരിയ നടത്തി വന്നിരുന്ന ഹസന്(40) ആണ് നാട്ടില്‍ മരണപ്പെട്ടത്. തളിപ്പറമ്പ് കുറുമാത്തൂര്‍ ചൊറുക്കുള സ്വദേശിയായ ഹസന് പ്രമേഹബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.
അബ്ദുല്ല-ഫാത്തിമ ദമ്പതികളുടെ മകനാണ്. അന്സിലയാണ് ഭാര്യ. വിദ്യാർഥികളായ മിസ്അല്‍, മാസിയ എന്നിവര്‍ മക്കളാണ്. മത്രയില്‍ ജോലി ചെയ്യുന്ന നസീർ, സിദ്ദീഖ്, റഊഫ് എന്നിവര്‍ സഹോദരങ്ങളാണ്.
"
https://www.facebook.com/Malayalivartha
























