ജിഎന്‍പിസിക്ക് കുരുക്ക് മുറുകുന്നു; ശക്തമായ നടപടിയുമായി റിഷിരാജ് സിങ്ങ്

സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായി അന്വേഷണം ശക്തമാക്കിയെന്ന് റിഷിരാജ് സിങ്ങ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിങ്ങ്.38 അഡ്മിന്‍മാരും ഒളിവിലാണ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിദേശത്താണ്. കോടതി വ!ഴിയും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയും ഇയാളെ പിടികൂടാനും ശ്രമിക്കുന്നുണ്ടെന്നും റിഷിരാജ് സിങ്ങ് കൊച്ചിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























