അബോധാവസ്ഥയിലായ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിനിമയില്‍ കാസ്റ്റിംഗ് കൗച്ചും നടിമാര്‍ക്ക് നേരെയുള്ള ആക്രണങ്ങളും പതിവായി കൊണ്ടിരിക്കുന്ന സാഹചര്യമാണിപ്പോള്‍. ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല ഹോളിവുഡിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഇപ്പോഴിതാ ലോകത്തെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
ഹെറോയീന്റെ അമിത ഉപയോഗം മൂലം അവശയായ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. അമേരിക്കന്‍ നടിയായ ഡെമി ലൊവറ്റോയാണ് ആശുപത്രിയിലായിരിക്കുന്നത്. അടുത്തിടെ താന്‍ വര്‍ഷങ്ങളോളം പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്.
അമേരിക്കന്‍ സംഗീത ലോകത്തെ പുളകം കൊള്ളിച്ച ഗായികയും ഗാനരചയിതാവുമാണ് ഡെമി ലൊവാറ്റോ(ഡമെട്രിരിയ ഡെവോണ്‍ ലൊവാറ്റോ). സംഗീതത്തിനപ്പുറം അഭിനയത്തിലും കഴിവ് തെളിയിച്ച ഡെമി ബാര്‍ണി & ഫ്രണ്ട്‌സ് എന്ന ടെലിവിഷനില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ചിരുന്നു. ഡിസ്‌നി ചാനല്‍ അവതരിപ്പിച്ച ക്യാമ്പ് റോക് എന്ന ടെലിവിഷന്‍ പരിപാടിയിലും ഡെമി അഭിനയിച്ചിരുന്നു. 'ദിസ് ഈസ് മി' എന്ന സിംഗിള്‍ ഗാനമായിരുന്നു ഡെലി ലൊവറ്റോ ആദ്യമായി പുറത്തിറക്കുന്നത്. ഈ ഗാനം ബില്‍ബോര്‍ഡ് ഹോട്ട് 100 ല്‍ ഒമ്പതാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.
മയക്ക് മരുന്നിന്റെ അമിതമായ ഉപയോഗത്തെ തുടര്‍ന്നാണ് 25 വയസുകാരിയായ നടി ഡെമി ലൊവാറ്റോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടിയെ വീട്ടില്‍ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ലൊവാറ്റോയെ കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചിരിക്കുകയാണ്.

1993 ല്‍ ജനിച്ച ഡെമി ലൊവാറ്റോ അതിവേഗമായിരുന്നു പ്രശ്‌സതമായത്. ആദ്യ ഗാനവും ആ ചിത്രവും ഹോളിവുഡ് റെക്കോര്‍ഡ്‌സ് നേടിയിരുന്നു. 2008 ല്‍ പുറത്തിറക്കിയ ഡോണ്ട് ഫോര്‍ഗെറ്റ് ആയിരുന്നു ഡെമിയുടെ ആദ്യ ആല്‍ബം. ഇത് യുഎസ് ബില്‍ഡോര്‍ഡില്‍ 200 ല്‍ നിന്നും രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. ലൊവാറ്റോയുടെ രണ്ടാമത്തെ ആല്‍ബമായ ഫിയര്‍ വീ ഗോ എഗെയ് ബില്‍ബോര്‍ഡില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

2010 ല്‍ വ്യക്തിപരമായ പല പ്രശ്‌നങ്ങളും നടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയിരുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗം നിര്‍ണയിക്കപ്പെട്ടതോടെ 2010 ല്‍ നടി ചികിത്സയില്‍ പ്രവേശിച്ചിരുന്നു. ഈ ചികിത്സ പൂര്‍ത്തിയായതിന് ശേ,ം 2011 ല്‍ മൂന്നാമത്തെ ആല്‍ ബം ലൊവാറ്റോ പുറത്തിറക്കിയിരുന്നു. ഇത് യുഎസ് ടോപ്പ് പത്തില്‍ എത്തിയ ഗാനമായിരുന്നു. 2012 ലും 2013 ലും അമേരിക്ക പതിപ്പില്‍ വിധികര്‍ത്താവായിട്ടും മാര്‍ഗനിര്‍ദ്ദേശിയായും ഡെമി മാറിയിരുന്നു. ലൊവാറ്റോയുടെ ആല്‍ബങ്ങളില്‍ അഞ്ചെണ്ണം യുഎസില്‍ ഗോള്‍ഡ് റേറ്റിംഗ് നേടിയവയായിരുന്നു.
https://www.facebook.com/Malayalivartha
























