മോഹന്‍ലാലിന്റെ വരവിനെ എതിര്‍ത്ത് രശ്മി ആര്‍ നായറും

സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തുന്നതിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ രശ്മി ആര്‍ നായരും. ഫേസ് ബുക്ക് പോസ്റ്റിലൂടെ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും എതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
രശ്മിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം
മിഡില്‍ ക്ലാസ്സ് മലയാളിയുടെ അപ്രഖ്യാപിത ആള്‍ ദൈവങ്ങള്‍ ആണ് മോഹന്‍ലാലും മമ്മൂട്ടിയുംഒക്കെ സ്‌ക്രീനില്‍ നന്നായി അഭിനയിച്ചിട്ടുണ്ട് അതിന്റെ പേരില്‍ അംഗീകാരങ്ങളും പ്രിവിലേജും ആവശ്യത്തില്‍ കൂടുതല്‍ കൈപ്പറ്റുന്നുണ്ട് എന്നതില്‍ കൂടുതല്‍ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ ഓഡിറ്റ് ചെയ്യപ്പെട്ടാല്‍ വട്ട പൂജ്യമാണ് ഇവറ്റകള്‍.
എന്നാല്‍ ഈ ആള്‍ദൈവ ഭക്തി അതങ്ങോട്ട് അംഗീകരിക്കാന്‍ തയ്യാറാവില്ല അതുകൊണ്ടാണ് സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നിടത്തും സിംഹാസനം ഇട്ടു മോഹന്‍ലാലിനെ ക്ഷണിക്കണം അവാര്‍ഡ് വാങ്ങാന്‍ വരുന്നവര്‍ ആ വായില്ലാകുന്നിലപ്പനെ വണങ്ങിയിട്ട് പോണം എന്നൊക്കെ ഭക്ത സംഘത്തിനു തോന്നല്‍ ഉണ്ടാകുന്നത്.

പൊതുഖജനാവില്‍ നിന്നും ചിലവാക്കുന്ന പണവും പൊതുചടങ്ങും ഇത്തരം ആശ്ലീല ആള്‍ദൈവ ഭക്തി പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല എന്ന് ജനാധിപത്യ ബോധം ഉള്ളവര്‍ പറയുമ്പോള്‍ മത രാഷ്ട്രീയ ഭേദമില്ലാതെ വൃണം പൊട്ടി ഒലിക്കുന്നതും ഈ ഭക്തി മൂലമാണ്.


https://www.facebook.com/Malayalivartha
























