സിപിഎം പ്രതിരോധത്തില്‍...'അഭിമന്യുവിനെ കൊല്ലിച്ചിട്ട് സിപിഎം നാടകം കളിക്കുന്നു': എകെ മണി

പാര്‍ട്ടി പിരിക്കുന്ന പണത്തിന് കണക്കുണ്ടോ. ബക്കറ്റ് പിരിവിന്റെ പേരില്‍ നടക്കുന്നത് വ്യാപക തട്ടിപ്പെന്നും ആക്ഷേപം. അഭിമന്യുവിനെ കോളേജിലേക്ക് പറഞ്ഞുവിട്ട് കൊല്ലിച്ചിട്ട് അവന്റെ പേരില്‍ പാര്‍ട്ടി നാടകം ആടുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എകെ മണി. തോട്ടം തൊഴിലാളികള്‍ക്ക് വീടും ഭൂമിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഭിമന്യുവിനായി നാടാകെ ഒന്നിക്കുമ്പോള്‍ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന എകെ മണിയുടെ ആരോപണം നിരവധി വിവാദങ്ങള്‍ക്ക് വഴിരിക്കുകയാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് പതിവാണെങ്കിലും നാടാകെ അഭിമന്യുവിനെ ആദരിച്ച് ക്യാബേനുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തും. കോളേജിലേക്ക് അഭിമന്യുവിനെ പറഞ്ഞു വിട്ട് കൊന്ന ശേഷം അതിന്റെ പേരില്‍ നാടകം ആടുകയാണ് പാട്ടിക്കാര്‍. അഭിമന്യുവിന്റെ പേരില്‍ പിരിച്ചെടുക്കുന്ന പണം അവരുടെ കുടുംബത്തിന് നല്‍കണം. പത്ത് ശതമാനം പാര്‍ട്ടി അവശ്യങ്ങള്‍ക്കായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























