രാജ്യ വ്യാപകമായി ലോറി സമരം; അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു; സമരം ആറാം ദിവസത്തിലേക്ക്

കേരളത്തില്‍ അവശ്യസാധനങ്ങള്‍ക്ക് വില കുതിച്ചുയരുന്നു. രാജ്യ വ്യാപകമായി നടക്കുന്ന ലോറി സമരം ആറാം ദിവസത്തിലേക്ക് കടക്കുന്നു എത്തിയതോടെ വിപണി കൂടുതല്‍ പ്രതിസന്ധിയിലായി. പച്ചക്കറിയ്ക്കാണ് വില ഏറ്റവും കൂടുതല്‍ കുതിച്ചുയര്‍ന്നത്.
ഉള്ളിക്കും തക്കാളിക്കുമെല്ലാം രണ്ടു മുതല്‍ നാല് രൂപ വരെ വര്‍ധിച്ചപ്പോള്‍ ഉരുളക്കിഴങ്ങിന് ആറ് രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെ 18 രൂപയ്ക്ക് വിറ്റിരുന്ന സവാള ഇന്നലെ മുതല്‍ 22 രൂപയ്ക്കാണ് വിറ്റ്വരുന്നത്. 18 രൂപയായിരുന്ന തക്കാളി 22 രൂപയായി. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് 28 രൂപയായുമായി.
https://www.facebook.com/Malayalivartha
























