Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

ജാതിമത ഭേദമന്യേ ഭക്തലക്ഷങ്ങളെത്തുന്ന ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുന്നു, ഇതിന്റെ മറപിടിച്ച് വിവാദം കത്തിക്കാനും രാഷ്ട്രീയ ലാഭം നേടാനും മുതലെടുക്കാനും പല സംഘടനകളും കളത്തിലിറങ്ങിക്കഴിഞ്ഞു

26 JULY 2018 12:17 PM IST
മലയാളി വാര്‍ത്ത

ജാതിമത ഭേദമന്യേ ഭക്തലക്ഷങ്ങളെത്തുന്ന ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി വാദപ്രതിവാദങ്ങള്‍ മുറുകുന്നു. ഇതിന്റെ മറപിടിച്ച് വിവാദം കത്തിക്കാനും രാഷ്ട്രീയ ലാഭം നേടാനും മുതലെടുക്കാനും പല സംഘടനകളും കളത്തിലിറങ്ങിക്കഴിഞ്ഞു. ഇതിനെല്ലാമിടയില്‍ യഥാര്‍ത്ഥ ഭക്തര്‍ മനമുരുകി വേദനിക്കുന്നു. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. സുപ്രീംകോടതിയുടെ അന്തിമവിധി വന്നില്ലെങ്കിലും കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നിലവിലെ രീതിക്ക് എതിരാണ്. ഇതോടെ ഹിന്ദു സംഘടനകളടക്കം ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നു. ഇതോടെ ശബരിമല വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ ഒന്നിച്ചിരിക്കുന്നു. സര്‍ക്കാരിന് താക്കീതായി ഹര്‍ത്താലും പ്രഖ്യാപിച്ചിരിക്കുന്നു. പുരോഗമനചിന്താഗതിക്കാരും ഒരുവിഭാഗം സ്ത്രീകളും സര്‍ക്കാര്‍ നിലപാടിനൊപ്പമാണ്. 

ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍

ശബരിമലയില്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയതോടെയാണ് വിവാദം ആളിക്കത്തിയത്. ശബരിമലയിലെ ആചാരങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഏത് പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മലക്കം മറിയാതെ ദേവസ്വം ബോര്‍ഡ്

പ്രായം കണക്കാക്കി സ്ത്രീകളെ വിലക്കരുതെന്നാണ് ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബോര്‍ഡ് ഈ നടപടി സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ചോദിച്ചിരുന്നു. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടിനെ ദേവസ്വം ബോര്‍ഡ് ശക്തിയുക്തം എതിര്‍ക്കുന്നു. ഭരണഘടനയെ മാത്രം അടിസ്ഥാനമാക്കി തീരുമാനമെടുക്കുന്നത് കാര്യങ്ങള്‍ വഷളാക്കുമെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സര്‍ക്കാരിന്റെ നോമിനിയാണ് ബോര്‍ഡ് പ്രസിഡന്റ്. എന്നിട്ടും വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയ കളിയാണെന്ന് ആക്ഷേപമുണ്ട്. കാരണം കോടതി പരാമര്‍ശം വന്ന ദിവസം തന്നെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ് എടുത്ത നിലപാട് മാറ്റുമെന്ന് വിശ്വസിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.

30ന് സൂചനാ ഹര്‍ത്താല്‍

കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ സംയുക്തമായി രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാരിന്റെത് ഹൈന്ദവ വിരുദ്ധ നിലപാടാണ് എന്നും അത് തിരുത്തണം എന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാരിനെതിരെ ഈ മാസം മുപ്പതിന് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ സൂചന ഹര്‍ത്താല്‍ നടത്താനാണ് നീക്കം.

വിശ്വാസങ്ങള്‍ക്ക് എതിര്

അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് സംഘടനകളാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയത്. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് ആചാര അനുഷ്ഠാനങ്ങളെ അട്ടിമറിക്കുന്നതും ഹിന്ദു വിശ്വാസങ്ങള്‍ക്ക് എതിരുമാണെന്ന് ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സ്ത്രീകളെ തടയും

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടാല്‍ തടയുമെന്നും അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് സംഘടനകള്‍ ഭീഷണി മുഴക്കുന്നു. യുവതികള്‍ ശബരിമലയിലേക്ക് വന്നാല്‍ അമ്മമാരെ ഉപയോഗിച്ച് പമ്പയില്‍ വെച്ച് തടയുമെന്നാണ് ഇവരുടെ വെല്ലുവിളി. അത് മൂലമുണ്ടാകുന്ന ഏത് വിധത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും ഹൈന്ദവ സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് വേണം

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ബിജെപി, ആര്‍എസ്എസ് എന്നിവരുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അയ്യപ്പ ധര്‍മ്മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് വ്യക്തമാക്കി.

എന്‍എസ്എസും എതിര്‍പ്പ്

അതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് എതിരെ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിലക്കിന് 60 വര്‍ഷത്തെ പാരമ്പര്യമുണ്ടെന്നും ആ ആചാരത്തിന്റെ പ്രാധാന്യം കണക്കിലെടുക്കണമെന്നും എന്‍എസ്എസ് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ശബരിമലയിലെ വിശ്വാസത്തെ മാനിക്കുന്നവരാണെന്നും എന്‍എസ്എസ് വാദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ  (8 minutes ago)

സീസണിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്.... ലക്നൗവിനായി അർധ സെഞ്ച്വറി നേടി മിച്ചൽ മാർഷ്  (19 minutes ago)

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (50 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (1 hour ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (1 hour ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (1 hour ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (2 hours ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

Malayali Vartha Recommends