പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു

പെരുമ്പാവൂര്‍ മഞ്ഞപ്പെട്ടിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പ്ലാവിടപ്പറമ്പില്‍ വീട്ടില്‍ അംബിക (60) ആണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം ഭര്‍ത്താവും പ്രതിയുമായ ചന്ദ്രന്‍ പ്രദേശത്ത് തന്നെയുള്ള ആളൊഴിഞ്ഞു പറമ്പിലെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തില്‍ മകന്‍ സനലിനും പരിക്കേറ്റു. സനലിനെ ഗുരുതര പരിക്കുകളോടെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























