പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ഒരുമിക്കുന്നു

പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ തുടങ്ങിയ ഭീകര സംഘടനകള്‍ക്കെതിരെ ആഭ്യന്തര വകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ ഒരുമിച്ച് അന്വേഷണം നടത്തും. സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം, സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പൊലീസ് എന്നിവര്‍ ഒരുമിച്ചാണ് അന്വേഷണം നടത്തുന്നത്. ജൂലായ് 31നകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ കുറിച്ചും അന്വേഷണമുണ്ടാകും.
നിരോധിത സംഘടനയായ സിമിയുടെ പഴയകാല പ്രവര്‍ത്തകര്‍ പലരും ഇപ്പോള്‍ ഈ സംഘടനകളിലാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി പേര്‍ ഇത്തരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സിമിയുടെ സജീവ പ്രവര്‍ത്തകരായിരുന്ന 130 പേരില്‍ ഭൂരിഭാഗവും ഇപ്പോള്‍ പോപ്പുലര്‍ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ എസ്.ഡി.പി.ഐ.യുടെ തലപ്പത്തുള്ള നാലുപേര്‍ സിമിയുടെ പഴയനേതാക്കളാണ്. കേരളത്തിന് പുറമെ ഗള്‍ഫിലും സൗദി അറേബ്യയിലുമായി ഈ സംഘടനയുടെ അംഗങ്ങളുണ്ട്. ഇവരില്‍ നിന്ന് നിശ്ചിത മാസവരിയും ഈടാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























