ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 17 റണ്‍സ് വിജയം...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് വിജയം. കോഹ് ലിയുടെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 49.2 ഓവറില്‍ 332 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. 80 പന്തില്‍ 72 റണ്‍സെടുത്ത മാത്യു ബ്രിറ്റ്സ്കിയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
39 പന്തില്‍ നിന്ന് 70 റണ്‍സെടുത്ത് മാര്‍ക്കോ യാൻസൻ തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചു. ടോണി ബേ(36 പന്തില്‍ 35), ബ്രെവിസ്(28 പന്തില്‍ 37), കോര്‍ബിന്‍ ബോഷ്(51 പന്തില്‍ 67) എന്നിവരും ദേദപ്പെട്ട ഇന്നിങ്‌സ് കാഴ്ചവെയ്ക്കുകയായിരുന്നു.
നേരത്തെ നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 349 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 120 പന്തില്‍ 135 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഒരു ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കോഹ് ലി സ്വന്തം പേരിലാക്കിയത്. 56 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കെഎല്‍ രാഹുല്‍, 51 പന്തില്‍ 57 റണ്‍സ് നേടിയ രോഹിത് ശര്‍മ എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.
"
https://www.facebook.com/Malayalivartha





















