ഓഹരിവിപണിയിൽ കുതിപ്പ്... വ്യാപാരത്തിന്റെ തുടക്കത്തിൽ 300ലധികം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെൻസെക്‌സ് 86,000 കടന്ന് കുതിക്കുന്നു

സർവകാല റെക്കോർഡിൽ ഓഹരി വിപണി . വ്യാപാരത്തിന്റെ തുടക്കത്തിൽ 300ലധികം പോയിന്റ് മുന്നേറിയ ബിഎസ്ഇ സെൻസെക്‌സ് 86,000 കടന്ന് കുതിക്കുകയാണ്. നിഫ്റ്റി 26,300ന് മുകളിലാണ്.
നവംബർ 27ന് രേഖപ്പെടുത്തിയ റെക്കോർഡ് ഉയരം മറികടന്ന് പുതിയ ഉയരം കുറിച്ചാണ് ഓഹരി വിപണിയുടെ മുന്നേറ്റം. ഉപഭോക്താക്കളുടെ ആവശ്യകത വർധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് കാരണമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായമുള്ളത്. കൂടാതെ ഇന്ത്യ- അമേരിക്ക വ്യാപാര ചർച്ചയിലുള്ള പുരോഗതിയും വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്.
അദാനി പോർട്‌സ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചേഴ്‌സ് വെഹിക്കിൾ, ജെഎസ്ഡബ്ല്യൂ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് പ്രധാനമായി നേട്ടമുണ്ടാക്കുന്നത്. അതേസമയം ഐടിസി, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, ടൈറ്റൻ കമ്പനി, ബജാജ് ഫിനാൻസ് ഓഹരികൾ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha
























