Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരി ഉപയോഗവും...ചോദ്യം ചെയ്തതോടെ ഭ്രാന്തനായി നവജിത്ത് അമ്മയുടെ വിരലുകൾ വെട്ടി..അച്ഛന്റെ കണ്ണ് വെട്ടി ചിതറിച്ചു..എല്ലാം ഗർഭിണിയായ ഭാര്യ നോക്കി നിൽക്കെ...കണ്ട് രക്തം മരവിച്ച് നാട്ടുകാർ

02 DECEMBER 2025 08:38 PM IST
മലയാളി വാര്‍ത്ത

 

നാടിനെ നടുക്കിയ കൊടുംക്രൂരതയുടെ ഞെട്ടലിലാണ് ആലപ്പുഴ ജില്ലയിലെ പുല്ലുകുളങ്ങര ഗ്രാമം. സ്വന്തം മകന്റെ വെട്ടേറ്റ് പിതാവിന് ദാരുണാന്ത്യം സംഭവിച്ചതിന്റെ മരവിപ്പിലാണ് നാട്ടുകാര്‍. പീടികച്ചിറ നടരാജന്‍ (63)ഭാര്യ സിന്ധു (48) എന്നിവരെയാണ് അഭിഭാഷകന്‍ കൂടിയായ മകന്‍ നവജിത്ത് (30)അതിക്രൂരമായി ആക്രമിച്ചത്. അക്രമം നടത്തിയ നവജിത്തിനെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബമാണ് നടരാജന്റേത്. പ്രധാനമായും, വീടിന്റെയും ബിസിനസ് സ്ഥാപനങ്ങളുടെയും സാമ്പത്തികപരമായ നിയന്ത്രണം നടരാജനായിരുന്നു നോക്കിയിരുന്നത്. ഇതിനെച്ചൊല്ലി മകന്‍ നവജിത്ത് വീട്ടില്‍ പതിവായി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.

 

 

ഇന്നലെ രാവിലെ മുതല്‍ വീട്ടിലിരുന്ന് മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും തുടര്‍ന്ന നവജിത്ത്, ഇത് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് നിയന്ത്രണം വിട്ട് ആക്രമണം നടത്തിയത്. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് ഈ കൊടുംക്രൂരത.

വീടിനകത്ത് നിന്ന് കരച്ചിലും ബഹളവും കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. തുറന്നുകിടന്ന ജനലിലൂടെ കണ്ട കാഴ്ച ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ചോരയില്‍ കുളിച്ചു കിടക്കുന്ന മാതാപിതാക്കള്‍ക്കരികില്‍ വെട്ടുകത്തിയുമായി ഭ്രാന്തനെപ്പോലെ ഇരിക്കുന്ന നവജിത്തിനെയാണ് നാട്ടുകാര്‍ കണ്ടത്.


വിവരം അറിഞ്ഞ് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുമ്പോള്‍, കൈയ്യില്‍ വെട്ടുകത്തിയുമായി ഇരുന്ന നവജിത്ത് പതിയെ മുകള്‍നിലയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏറെ നേരത്തെ മല്‍പ്പിടിത്തത്തിനൊടുവിലാണ് പോലീസ് ഇയാളെ കീഴടക്കി കസ്റ്റഡിയിലെടുത്തത്. അക്രമത്തിന്റെ ഭീകരത വ്യക്തമാക്കുന്നതായിരുന്നു മാതാപിതാക്കളുടെ ശരീരത്തിലെ മുറിവുകള്‍.

 

 

 

നടരാജന്റെ ശരീരമാസകലം വെട്ടേറ്റു, കണ്ണിന് ഉള്‍പ്പെടെ ആഴത്തില്‍ മുറിവേറ്റു. കൈപ്പത്തി പൂര്‍ണ്ണമായും വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു. സിന്ധുവിന്റെ കൈവിരലുകളെല്ലാം അറുത്തു മുറിച്ച നിലയിലായിരുന്നു. പൊലീസ് എത്തുമ്പോള്‍ രണ്ടുപേര്‍ക്കും ജീവനുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ നടരാജന്‍ മരണപ്പെട്ടു. ഭാര്യ സിന്ധു ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

 

മാവേലിക്കര കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന നവജിത്തിന് രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. ഇരുവരും ആയുര്‍വേദ ഡോക്ടര്‍മാരാണ്. കുടുംബപരമായ സാമ്പത്തിക നിയന്ത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കവും ലഹരിയുടെ സ്വാധീനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (4 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (5 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (5 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (5 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (5 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (6 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (7 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (11 hours ago)

Malayali Vartha Recommends