എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി

എസ് എസ് എൽ സി, ടി എച് എസ് എൽ സി പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ ഡിസംബർ 3ന് വൈകിട്ട് 5 വരെ സമയം നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി . നവംബർ 30 വരെ ആയിരുന്നു മുൻപ് സമയം അനുവദിച്ചിരുന്നത്.
രജിസ്ട്രേഷൻ പൂർത്തിയാക്കാനായി ബാക്കിയുള്ള വിദ്യാർത്ഥികളും സ്കൂളുകളും നിർദ്ദിഷ്ട സമയത്തിനകം നടപടികൾ പൂർത്തിയാക്കണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി .
2026 മാർച്ച് 5 മുതൽ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും. അപേക്ഷാ പ്രക്രിയയിൽ കൂടുതൽ വീഴ്ചകൾ വരുത്താതിരിക്കാൻ സ്കൂളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
"
https://www.facebook.com/Malayalivartha


























