മൂന്നാം മത്സരത്തിലും സമനിലയുമായി സ്പെയിനിൽ റയൽ മഡ്രിഡ്

സമനിലയുമായി സ്പെയിനിൽ റയൽ മഡ്രിഡ് .സ്പാനിഷ് ലാ ലിഗയിൽ ആവേശപ്പോരാട്ടത്തിൽ ജിറോണയാണ് റയൽ മഡ്രിഡിനെ 1-1ന് സമനിലയിൽ തളച്ചത്. ആദ്യ പകുതിയിൽ കിലിയൻ എംബാപ്പെയുടെ ബൂട്ടിൽ നിന്നും പിറന്ന ഗോൾ ആഘോഷമാക്കിയെങ്കിലും വി.എ.ആറിൽ തിരിച്ചടിയായി.
45ാം മിനിറ്റിൽ റയൽ പ്രതിരോധത്തെ നിഷ്ഫലാമക്കി ബോക്സിനു പുറത്തു നിന്നും തൊടുത്തുവിട്ട അസദിൻ ഔനഹിയുടെ ഉജ്വലമായൊരു ലോങ്റേഞ്ചർ തിബോ കർടുവയുടെ ഗോൾ വലയെയും തകർത്ത് വിശ്രമിച്ചു.
കളി ആദ്യ പകുതി പിരിയുന്നതിനു മുമ്പ് എതിരാളികൾ ലീഡ് പിടിച്ചതോടെ റയൽ തോൽവി ഭീതിയിലായി. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണത്തോടെ കളിച്ച എംബാപ്പെക്കും സംഘത്തിനും 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി തോൽവി ഒഴിവാക്കി.
റയോ വയ്യെകാനോ, എൽകെ എന്നിവർക്കെതിരെ സമനില വഴങ്ങിയതിനു പിന്നാലെയാണ് വീണ്ടും റയൽ സമനില പാലിച്ചത്. അതേസമയം, ബാഴ്സലോണ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
"
https://www.facebook.com/Malayalivartha





















