പോലീസിനെ മുൻനിർത്തി വെല്ലുവിളി ,വീട്ടിൽ ഒളിപ്പിച്ച ബോംബ്!! ദീപ കോടതിക്ക് മുന്നിൽ പൊട്ടിച്ചു... യുദ്ധ ആവേശത്തിൽ രാഹുൽ ഈശ്വർ

രാഹുൽ ഈശ്വർ റിമാൻഡിൽ. രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡു ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുൽ ഈശ്വറിന്റെ ജാമ്യം തള്ളിയത്.
അതിജീവിതയുടെ പരാതിയിൽ തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ വൈകീട്ടോടെ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു ഇയാൾക്കെതിരെ ചുമത്തിയത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് കൂടുതൽ വകുപ്പുകൾ ചുമത്തുകയായിരുന്നു എന്നാണ് വിവരം.
https://www.facebook.com/Malayalivartha


























