അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

അതിജീവിതയെ അധിഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടിക്ക് പോലീസ്. അതിജീവിതയെ അധിക്ഷേപിച്ച പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറെ ഇന്ന് മജിസ്സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബർ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബർ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്.
രാഹുലിനോട് ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു. എആർ ക്യാംപിലെ വളപ്പിൽ സ്ഥിതി ചെയ്യുന്ന സൈബർ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നൽകിയിരുന്നു. അതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ നടപടി.
അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
അതേസമയം, ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപ്പാണെന്ന് പൊലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.
ഇന്ന് രാവിലെ ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. അതേ സമയം, മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിൽ ഒളിവിലുള്ള കൂട്ടുപ്രതി ജോബിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പത്തനംതിട്ട മൈലപ്രയിലുള്ള ജോബിയുടെ സുഹൃത്തിന്റെ വീട്ടിൽ പ്രത്യേക പൊലീസ് സംഘം എത്തി. ജോബിയുടെ കൂട്ടുകാരൻ അജീഷിന് നോട്ടീസ് നൽകി പൊലീസ് സംഘം മടങ്ങി. നാളെ 10 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകാനാണ് നിർദ്ദേശം. ഫോൺ സ്വിച്ച് ഓഫ് ആകും മുൻപ് ജോബി അവസാനമായി വിളിച്ചത് അജീഷിനെയാണ്. രാഹുലിന്റെയും ജോബിയുടെയും മറ്റ് സുഹൃത്തുക്കളുടെ വീടുകളിലും പ്രത്യേക പോലീസ് സംഘം എത്തിയിരുന്നു.
നേരത്തെ, രാഹുലിനെ അന്വേഷിച്ച് പ്രത്യേക പൊലീസ് സംഘം അടൂരിൽ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഫെനി അടൂരിൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് രാഹുലിൻ്റെ ഡ്രൈവറിൽ നിന്ന് മൊഴിയെടുത്തു. രാഹുലിൻ്റെ പാലക്കാട്ടെ ഫ്ലാറ്റിൽ വെച്ചാണ് മൊഴിയെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള വിവര ശേഖരണമാണ് നടത്തുന്നതെന്ന് പൊലീസ് സംഘം പറഞ്ഞു.
അതിനിടെ, അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തു. ജാമ്യമില്ലാ വകുപ്പ് കൂടിചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുൽ ഈശ്വറെ നാളെ മജിസ്സ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അന്വേഷണത്തിൻ്റെ ഭാഗമായി രാഹുൽ ഈശ്വറിൻ്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിൻ്റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിഗോധനക്കിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി.
അതേസമയം, കേസിൽ നാലു പേരെ പ്രതിചേർത്തു. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ എന്നിവരെയാണ് സൈബർ ആക്രമണ കേസിൽ പ്രതിചേർത്തത്. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതികാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിൻ്റെ നിർണായക നീക്കം.
ലൈംഗിക പീഡന കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ലാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ലാറ്റിൽ ഉള്ളത് ഒരു മാസത്തെ സിസിടിവി ബാക്ക് അപെന്ന് കണ്ടെത്തൽ. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും. ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.
എന്നാൽ, രാഹുലിൻ്റെ ഫ്ലാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുൽ മുങ്ങിയ വഴി കണ്ടെത്താൻ പാലക്കാട് പൊലീസ് പരിശോധന നടന്നു വരികയാണ്. നഗരത്തിലെ 9 ഇടങ്ങളിലെ സിസിടിവികൾ പൊലീസ് പരിശോധിക്കുകയാണ്. വ്യാഴാഴ്ച വൈകീട്ട് കണ്ണാടിയിൽ നിന്നും മുങ്ങിയതു മുതലുള്ള ദുശ്യങ്ങൾ ആണ് പരിശോധിക്കുന്നത്. എസ്ഐടിയുടെ ആവശ്യപ്രകാരം സ്പെഷ്യൽ ബ്രാഞ്ച് ആണ് പരിശോധന നടത്തുന്നത്.
ഫ്ലാറ്റിൽ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തിൽ അഞ്ചംഗ സംഘം ഫ്ലാറ്റിലെത്തുകയായിരുന്നു. സംഘത്തിലെ എല്ലാവരും ഫ്ലാറ്റിലുള്ളിൽ കയറി പരിശോധന നടത്തി. അതേ സമയം, മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായുള്ള നിര്‍ണായക അന്വേഷണമാണ് നടക്കുന്നത്. യുവതി നൽകിയ വിവരങ്ങൾ പ്രകാരമാണ് പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. ഇന്നലെ രാത്രിയാണ് എസ്ഐടി സംഘം പാലക്കാട് എത്തിയത്. മുൻകൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത് രാഹുലിന്‍റെ അറസ്റ്റിന് തടസമല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ തനിക്കെതിരെ കേസെടുത്താൽ നേരിടുമെന്ന് സന്ദീപ് വാര്യർ. നിയമപരമായും രാഷ്ട്രീയമായും നേരിടും. യുവതിയുടെ പേര് ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐ നേതാവാണ്. തനിക്ക് എതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നൽകിയ യുവതിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് സൈബർ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താനും അപമാനിക്കാനും ശ്രമിച്ചുവെന്നതാണ് രാഹുൽ ഈശ്വറിനെതിരായ പ്രധാന പരാതി.
യുവതിയുടെ ഫോട്ടോകളും വിഡിയോകളും അപകീർത്തികരമായി പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വർ ഉൾപ്പെടെ നാല് പേരുടെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങളാണ് പരാതിക്കാരി പോലീസിന് കൈമാറിയത്.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച സംഭവത്തിൽ തനിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ തന്റെ നേരെ പാഞ്ഞടുത്താലും നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെ രൂക്ഷമായി വിമർശിച്ചത് തനിക്ക് അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് ഇല്ലാത്തതിനാലാണ്. ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഫേസ്ബുക്കിലാണ് ഉണ്ണിത്താൻ്റെ പ്രതികരണം.
ഇവർ പാർട്ടിക്കാരല്ല മറിച്ച് പാർട്ടി വിരുദ്ധരാണ്. ഇവർ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്തുകാരാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഉണ്ണിത്താൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
പാർലമെന്റ് മുതൽ പാൽ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്
എന്നാൽ സർക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയർക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോൾ സഹതാപം മാത്രം.
കോൺഗ്രസ് പാർട്ടി ഒരു വിഷയത്തിൽ ഒരു നിലപാടെടുത്താൽ ആ നിലപാടിനോടൊപ്പം നിൽക്കുകയെന്നതാണ് ഒരു പാർട്ടിക്കാരൻ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാർട്ടിയുടെ തീരുമാനങ്ങൾ വ്യക്തിപരമായി നമ്മൾക്ക് കയ്പ്പേറിയതാകാം, ഉൾക്കൊള്ളാൻ കഴിയാത്തതുമാകാം. പക്ഷെ എന്നും പാർട്ടിക്കൊപ്പം അടിയുറച്ച് നിൽക്കുക എന്നതാണ് എന്റെ ബോധ്യം.
അത്തരമൊരു ബോധ്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം എന്റെ പ്രതികരണം രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉണ്ടായത്.
ശ്രീ കെ സുധകാരനുൾപ്പെടെ പാർട്ടി നേതൃത്വം ഒറ്റക്കെട്ടായെടുത്ത തീരുമാനത്തെ തള്ളിപ്പറയുന്ന പ്രതീതിയുണ്ടാക്കുന്ന തരത്തിൽ മുതിർന്ന നേതാവ് ശ്രീ കെ സുധാകരന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായപ്പോൾ അതിനെതിനെ രൂക്ഷമായി വിമർശിച്ചതും എന്റെ അടിയുറച്ച പാർട്ടി ബോധത്തിൽ നിന്ന് പിന്നോട്ട് പോകുന്ന നിലപാട് എനിക്കില്ലാത്തതിനാലാണ്.
പാർട്ടിയാണ് പ്രധാനം അല്ലാതെ വ്യക്തികളല്ല.
മുഖമുള്ളതും മുഖമില്ലാത്തതുമായ സൈബർ കടന്നലുകൾ എന്റെ നേരെ പാഞ്ഞടുത്താലും എന്റെ നിലപാടിൽ തരിമ്പും മാറ്റമുണ്ടാകില്ല.
മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടതില്ലല്ലോ.
പറഞ്ഞ് പഴകിത്തേഞ്ഞ മഞ്ചേരി സദാചാര ആൾക്കൂട്ടാക്രമണത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണെന്നും അതിന്റെ ഉത്തരവ് എവിടെ നിന്നാണ് വന്നതെന്നതെന്നും പകലുപോലെ വ്യക്തമാണ്.
അത് കോടതിക്കും ബോധ്യമായത്തിനാലാണ് കേസ് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത്.
അവിടെ എനിക്കെതിരെ ഒരു സ്ത്രീയുടെയും പരാതിയില്ല, ആൾക്കൂട്ടക്രമണത്തിന്റെ ഇരയായിരുന്നു ഞാൻ അന്ന്.
തലയുയർത്തിപ്പിടിച്ചാണ് ഞാനതിനെ നേരിട്ടത്.
ബ്രിഗേഡുകളുടെ തെറിവിളികേട്ട് ഓടിയൊളിക്കുന്നവനല്ല താനെന്ന് അത്തരക്കാർ മനസിലാക്കിയാൽ അവർക്ക് നല്ലത്.
ബ്രിഗേഡുകളുടെ ബ്രിഗേഡിയർമാർക്കെതിരെ വാ തുറന്നാൽ ഊതിവീർപ്പിച്ച ബലൂണുകൾ പൊട്ടി പോകുമെന്നും അത്തരക്കാർ അത് ഓർമിക്കുന്നതാകും നല്ലത്.
ഇടത് -സംഘപരിവാർ സൈബർവെട്ടുകിളികളുടെ തുടർച്ചയായ ആക്രമണത്തെ തെല്ലും ഭയക്കാതെ അതിനെ ഗൗനിക്കാതെ പൊതുപ്രവർത്തനത്തിൽ സജീവമായ എനിക്ക് ബ്രിഗേഡുകളുടെ തെറിവിളികളോട് പരമ പുച്ഛം മാത്രമാണുള്ളത്, ഇവർ പാർട്ടിക്കാരല്ല മറിച്ച് പാർട്ടി വിരുദ്ധരാണ്.
ഇവർ പ്രത്യേകം ചിലയാളുകളുടെ മാത്രം കൂലിയെഴുത്തുകാരാണ്.
അത്തരം കൂലിയെഴുത്തുകാരോടാണ്,
മഴ പെയ്യുമ്പോൾ നനഞ്ഞിട്ടില്ല
പിന്നല്ലേ മരം പെയ്യുമ്പോൾ.......
അതേസമയം ബലാൽസംഗ കേസിൽ രാഹുൽ മങ്കൂട്ടത്തിലിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് വിവിധ ജില്ലകളിൽ തിരച്ചിൽ തുടരുന്നത്. രാഹുൽ ബന്ധപ്പെടാൻ സാധ്യതയുള്ള 20ലധികം പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെയുണ്ടെന്ന് നിഗമനത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രാഹുലിന്റെ സുഹൃത്തും രണ്ടാംപ്രതിയുമായ ജോബി ജോസഫിനെയും ഉടനടി പിടികൂടാനാണ് പോലീസിന്റെ തീരുമാനം.
രാഹുലിന്റെ പാലക്കാട് ഓഫീസും ഫ്ലാറ്റും പത്തനംതിട്ടയിലുള്ള വിവിധ സുഹൃത്തുക്കളുടെ വീടുകളിലും ഇന്നും പരിശോധന തുടരും. രാഹുലിനെ കണ്ടെത്തുന്നതിനോടൊപ്പം തെളിവ് ശേഖരണവും പുരോഗമിക്കുകയാണ്. പീഡനം നടന്നതായി പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ആ സ്ഥലങ്ങളിൽ രാഹുലും പരാതിക്കാരിയും ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. ഇതോടെ രാഹുലിന്റെ മുൻകൂർ ജാമ്യം തള്ളുന്നതിന് ആവശ്യമായ തെളിവുകൾ കോടതിയിൽ ഹാജരാക്കാൻ സാധിക്കും എന്നും പോലീസ് കരുതുന്നു.
"https://www.facebook.com/Malayalivartha
























