ഹനാനെതിരെ പൊലീസ് തിരിഞ്ഞപ്പോള്‍ സഹായഹസ്തവുമായി കൊച്ചി മേയര്‍; 'മീന്‍ വില്‍ക്കാന്‍ സൗജന്യ കിയോസ്‌ക്ക് നല്‍കും'

മേയറുടെ കൈത്താങ്ങ്. കൊച്ചി തമ്മനത്ത് ഹനാന്റെ മീന്‍ വില്‍പ്പന പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സഹായഹസ്തവുമായി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. ഹനാന് മീന്‍ വില്‍ക്കുന്നതിന് സൗജന്യ കിയോസ്‌ക്ക് കോര്‍പ്പറേഷന്‍ നല്‍കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. കോര്‍പ്പേറഷന്‍ നല്‍കുന്ന കിയോസ്‌ക്ക് വഴി നേരിട്ട് വരാതെ മീന്‍ വില്‍ക്കാന്‍ ഹനാന് സാധിക്കുമെന്ന് സൗമിനി ജെയിന്‍ വ്യക്തമാക്കി. പൊലീസ് മീന്‍ വില്‍പ്പന തടഞ്ഞ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോര്‍പ്പേറഷന്‍ ഇടപെടുന്നത്. ഇന്നു വൈകിട്ട് തമ്മനത്ത് മീന്‍ വില്‍പ്പന നടത്താനെത്തിയ ഹനാനെ പൊലീസ് തടയുകയായിരുന്നു. വഴിയോരത്ത് നടത്തുന്ന മീന്‍ കച്ചവടം വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുമെന്നു പറഞ്ഞാണ് പൊലീസ് ഹനാനെ തടഞ്ഞത്. ഇതേ തുടര്‍ന്ന് ഹനാന്‍ മാധ്യമങ്ങളോട് സംസാരിച്ചു.
' എന്റെ അക്കൗണ്ടിലേക്ക് ഒന്നരലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണറിഞ്ഞത്. എനിക്കൊരാളുടെയും പണം വേണ്ട. എന്നെ ഇങ്ങനെ സ്‌നേഹിക്കരുത്. അക്കൗണ്ടിലേക്ക് വന്ന പണം മുഴുവന്‍ തിരിച്ചുനല്‍കുമെന്നും തന്നെ ജോലി ചെയ്ത് ജീവിക്കാനനുവദിക്കണമെന്നും ഹനാന്‍ പറഞ്ഞു കൂലിപ്പണിയെടുത്ത് ഞാന്‍ ജീവിച്ചോളാം. എന്നെ ടോര്‍ച്ചര്‍ ചെയ്യരുത്' എന്നും ഹനാന്‍ മാധ്യമങ്ങളോട് പറഞ്ഞു
https://www.facebook.com/Malayalivartha


























