മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി.... ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് നേരെ ബോംബ് ഭീഷണി. ഇ–മെയിലിലേക്കാണ് ബോംബ് ഭീഷണി എത്തിയത്. ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
അതേസമയം നേരത്തെയും സ്ഥാനത്തെ പലയിടങ്ങളിലും വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു . ഇതിന്റെ തുടർച്ചയെന്നോണമാണ് ക്ലിഫ് ഹൗസിന് നേരെയുള്ള ബോംബ് ഭീഷണി.
അതേസമയം കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്‌തു. കഴക്കൂട്ടം ആറ്റിൻകുഴി സ്വദേശി നൗഷാദാണ് (52) പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് നൗഷാദ് ഉറക്കെവിളിച്ചുപറയുകയായിരുന്നു. എന്നാൽ സിഐഎസ്എഫ് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നൗഷാദിനെ പിന്നീട് വലിയതുറ പൊലീസിന് കൈമാറി. ഇയാളുടെ യാത്രയും തടഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയയ്ക്കുകായിരുന്നു.
"
https://www.facebook.com/Malayalivartha
























