കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്. അന്വേഷണത്തിൽ ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കം ഇഡി നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മുൻ ധനമന്ത്രി ടി എം തോമസ് ഐസക്, കിഫ്‌ബി സിഇഒ കെ എം എബ്രഹാം എന്നിവർക്കും നോട്ടീസ് നൽകി. മൂന്ന് വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്‌ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നിൽ ഇഡി ഇതുസംബന്ധിച്ച് പരാതി സമർപ്പിച്ചത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡി കണ്ടെത്തിയത്.
വിദേശ വാണിജ്യ വായ്‌പ സർക്കാർ ദുരുപയോഗം ചെയ്തെന്നാണ് ഇഡി കണ്ടെത്തൽ.നോട്ടീസിന് നേരിട്ടോ പ്രതിനിധി, അഭിഭാഷകൻ എന്നിവർ മുഖേനയോ മറുപടി നൽകാമെന്നാണ് വിവരമുള്ളത്.,
" f
https://www.facebook.com/Malayalivartha






















