നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്... ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ച രാജ്യത്തിന്റെ എല്ലാ ഭാഗത്തും ദൃശ്യമാവും

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം വെള്ളിയാഴ്ച ദൃശ്യമാവും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാനാവുക. നഗ്‌നനേത്രങ്ങളോടെ തന്നെ ഗ്രഹണം കാണാനാവും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഗ്രഹണം ദൃശ്യമാവും. പൂര്‍ണ ഗ്രഹണം ഒരു മണിക്കൂറും 43 മിനിറ്റും നീളുമ്പോള്‍ ഇതിനു മുമ്പും പിമ്പുമുള്ള ഭാഗിക ഗ്രഹണം ഒരു മണിക്കൂര്‍ നേരത്തേക്ക് ദൃശ്യമാവും. രാത്രി 11.54നാണ് ഭാഗിക ഗ്രഹണം കാണാനാവുക.
പൂര്‍ണഗ്രഹണം ശനിയാഴ്ച പുലര്‍ച്ചെ ഒന്നുമുതല്‍ 2.43 വരെ ദര്‍ശിക്കാം. പിന്നീട് 3.49 വരെ വീണ്ടും ഭാഗിക ഗ്രഹണം കാണാനാവും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോവുന്ന സൂര്യപ്രകാശം തട്ടിയാണ് ചന്ദ്രന്‍ രക്തവര്‍ണം കൈവരിക്കുക.
ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു ഇതിനുമുമ്പ് പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിച്ചത്. അടുത്തത്, 2019 ജനുവരി 21ന് ദൃശ്യമാവും. പൊതുജനങ്ങള്‍ക്ക് ഗ്രഹണം വീക്ഷിക്കുന്നതിനായി കോഴിക്കോട് മേഖലാശാസ്ത്ര കേന്ദ്രത്തില്‍ സൗകര്യമൊരുക്കി. നഗ്‌ന നേത്രം കൊണ്ട് കാണാനാവുമെങ്കിലും പൊതുജനത്തിന്റെ താല്‍പര്യം മാനിച്ച് ആധുനിക ടെലിസ്‌കോപ്പുകളുപയോഗിച്ച് കാണാനുള്ള സൗകര്യം പ്ലാനറ്റേറിയത്തില്‍ ഒരുക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha


























