പത്തു വയസുകാരന്‍റെ ദേഹം പൊള്ളിച്ച് അമ്മയുടെ ക്രൂരത... മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം കണ്ണൂരിൽ

കണ്ണൂര്‍ മാതമംഗലം കുറ്റൂരിലാണ് സംഭവം. പത്തു വയസുകാരന്‍റെ ദേഹം പൊള്ളിച്ച് അമ്മയുടെ കൊടും ക്രൂരത. ദൃശ്യങ്ങൾ പുറത്തായതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഇതുപോലെ രണ്ടാനമ്മ കുഞ്ഞിന്റെ ദേഹമാസകലം പൊള്ളിച്ച സംഭവം പുറത്ത് വന്നിരുന്നു. തഴവ ആദിത്യവിലാസം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കാണു ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നത്. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ കുട്ടിയുടെ കാലില്‍ വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് അധ്യാപിക പരിശോധിച്ചപ്പോഴാണു ശരീരത്തില്‍ പതിനൊന്നോളം പൊള്ളിച്ച പാടുകള്‍ കണ്ടെത്തിയത്.
ശരീരമാസകലം പൊള്ളിച്ച അച്‌ഛനെയും രണ്ടാനമ്മയെയും കരുനാഗപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു. പതാരം ശൂരനാട് തെക്ക് ചെമ്പള്ളിതെക്കതില്‍ ആര്യ(21), അച്‌ഛന്‍ ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷ് (29) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
ആ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വരുന്നത്. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ഇപ്പോൾ വർധിച്ച് വരുന്നതിന് ഉദാഹരമാണ് ദിനംപ്രതി ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.
https://www.facebook.com/Malayalivartha


























