ഇനി ക്യാമറയുടെ മുന്‍പിലേക്ക് ഇല്ല ; ആദ്യ പരസ്യ ചിത്രം വിവാദമായതോടെ അഭിനയം മതിയാക്കുന്നെന്ന തീരുമാനവുമായി താരപുത്രി ശ്വേതാ ബച്ചന്‍

അഭിനയം മതിയാക്കുന്നെന്ന തീരുമാനവുമായി താരപുത്രി ശ്വേതാ ബച്ചന്‍. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പിന്‍വലിച്ച വിവാദ പരസ്യ ചിത്രത്തിലായിരുന്നു ശ്വേത ആദ്യമായി അഭിനയിച്ചത്. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ പരസ്യം പിന്നീട് നിര്‍മ്മാതാക്കള്‍ പിന്‍വലിക്കുകയായിരുന്നു. ഇതോടെ ഇനി ക്യാമറയുടെ മുന്‍പിലേക്ക് ഇല്ലെന്ന തീരുമാനമെടുത്തിരിക്കുകയാണ് ശ്വേതാ ബച്ചന്‍.
ബാങ്കുകളെ ആക്ഷേപിക്കുന്ന രീതിയിലാണ് പരസ്യമെന്ന ആരോപണം ഉയര്‍ന്നതോടെയാണ് പരസ്യം പിന്‍വലിക്കപ്പെട്ടത്. ഈ പരസ്യത്തിനു മുന്‍പ്, കരണ്‍ ജോഹറടക്കമുള്ള പ്രമുഖ സംവിധായകരും വലിയ നിര്‍മ്മാതാക്കളും സിനിമാ ഓഫറുകള്‍ നല്‍കിയിട്ടും അഭിനയ രംഗത്തേക്കില്ലെന്നായിരുന്നു ശ്വേതയുടെ തീരുമാനം. പിതാവിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചതുകൊണ്ടാണ് ഓഫര്‍ സ്വീകരിക്കാമെന്ന് കരുതിയതെന്നും അത് ഇത്തരത്തില്‍ വിവാദം സൃഷ്ടിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ശ്വേതയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
സഹോദരന്‍ അഭിഷേക് ബച്ചന്‍ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് കടന്നു വന്നുവെങ്കിലും മകള്‍ ശ്വേത അഭിനയം ഗൗരവമായി കണ്ടിരുന്നില്ല.
https://www.facebook.com/Malayalivartha

























