വനിതകള്‍ക്ക് വേണ്ടി വനിതകളാല്‍ പ്രവര്‍ത്തിക്കുന്ന 'ഹോസ്റ്റസ്'... തലസ്ഥാന നഗരിയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന്റെയും റെയില്‍വേ സ്‌റ്റേഷന്റെയും തൊട്ടടുത്ത് വരുന്ന ഹോട്ടലിൽ എസി റൂമുകളും ഫിറ്റ്‌നെസ് സെന്ററും ഓട്ടോമേറ്റഡ് സൗകര്യങ്ങളും

ആറു മാസം കൊണ്ട് പ്രവര്‍ത്തനമാരംഭിക്കുന്ന ഹോട്ടലിന് 'ഹോസ്റ്റസ്' എന്നാണ് നല്‍കിയിരിക്കുന്ന പേര്. ജീവനക്കാരും നടത്തിപ്പുകാരും സ്ത്രീകള്‍ തന്നെയായിരിക്കുമെന്നതാണ് പ്രത്യേകത. തലസ്ഥാന നഗരിയില്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന്റെയും റെയില്‍വേ സ്‌റ്റേഷന്റെയും തൊട്ടടുത്ത് തമ്ബാനൂരിലാണ് തുടങ്ങുക.
ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ത്രീകള്‍ക്ക് ഹൃദ്യമായ സ്വാഗതം ഒരുക്കുന്നതിന് പുറമേ സുരക്ഷയും നല്‍കുന്നതായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യായിലുള്ള ചെക്കിന്‍, ചെക്കൗട്ട്, ലോന്‍ഡ്രി സൗകര്യങ്ങള്‍ ഓട്ടോമേറ്റഡ് സുരക്ഷ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഹോസ്റ്റസ് വാഗ്ദാനം ചെയ്യുന്നത്.
ബ്രേക്ക്ഫാസ്റ്റും ഫിറ്റ്‌നെസ് സെന്ററും കൂട്ടത്തില്‍ ഉണ്ട്. വനിതാ യാത്രക്കാര്‍ക്ക് വനിതാ സൗഹൃദവും സ്‌റ്റൈലിഷുമായ എല്ലാ സൗകര്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്. വനിതാ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, കായികതാരങ്ങള്‍, കൗമാരപെണ്‍കുട്ടികള്‍, ബിസിനസ് സ്ത്രീകള്‍, തീര്‍ത്ഥാടകര്‍ തുടങ്ങി നഗരത്തില്‍ എത്തുന്ന സ്ത്രീകളെയാണ് ലക്ഷ്യമിടുന്നത്.
22 എസി റൂമുകളും രണ്ട് എസി ഡോര്‍മിറ്ററികളും ഉള്‍പ്പെടെ ഒരേസമയം 28 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. 1500 രൂപയ്ക്ക് മുറികള്‍ കിട്ടും. നാലു മണിക്കൂറത്തേക്ക് 500 രൂപയ്ക്ക് ഡോര്‍മിറ്ററി സൗകര്യവും കിട്ടും. സ്ത്രീസുരക്ഷ വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ വനിതകള്‍ക്ക് വേണ്ടി വനിതകളാല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഇന്ത്യയില്‍ തന്നെ ഒരു പക്ഷേ ഇത്തരത്തില്‍ ഒന്ന് ഇതാദ്യമായിരിക്കും.
https://www.facebook.com/Malayalivartha

























