ദിശമാറിയെത്തിയ മിനിലോറി വിദ്യാര്‍ഥികളെ ഇടിച്ച് തെറിപ്പിച്ചു... ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ നില ഗുരുതരം

കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് അപകടം. ദിശമാറിയെത്തിയ ലോറി വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഗായിക കൂടിയായ മഞ്ജുഷ മോഹന്‍ദാസ്, അഞ്ജന എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30 നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ മഞ്ജുഷയും അഞ്ജനയും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
മറ്റൊരു സൈക്കിള്‍ യാത്രക്കാരന്റെ ദേഹത്തേക്കാണ് ഇവരിലൊരാള്‍ വീണത്. വിദ്യാര്‍ഥികള്‍ രണ്ടുപേരെയും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗായിക മഞ്ജുഷ മോഹന്‍ദാസിന്റെ നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ഒരു സ്വകാര്യ ചാനലിന്റെ പാട്ട് പരിപാടിയിലൂടെ ശ്രേദ്ധേയായ മഞ്ജുഷ കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാർത്ഥിയാണ്.
https://www.facebook.com/Malayalivartha

























