തിരുവനന്തപുരത്ത് 22 ലിറ്റര്‍ ചാരായവുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരത്ത് 22 ലിറ്റര്‍ ചാരായവുമായി മൂന്ന് പേര്‍ പിടിയില്‍. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനികുമാറും പാര്‍ട്ടിയും തിരുവനന്തപുരം എക്‌സൈസ് ടീമും ചേര്‍ന്ന് വെള്ളയമ്പലം കനക നഗറില്‍ നിന്നും 10 ലിറ്റര്‍ ചാരായവുമായി മാറനല്ലൂര്‍ സ്വദേശി അനൂപിനെ അറസ്റ്റ് ചെയ്തു, തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാറനല്ലൂര്‍ മൂലക്കോണം കൂവളശ്ശേരി ഇളംപ്ലാവിള വീട്ടില്‍ സന്തോഷിന്റെ കൈവശത്ത് നിന്നും 12 ലിറ്റര്‍ ചാരായവും ഗ്യാസ് സിലിണ്ടര്‍ അടക്കം വാറ്റുപകരണങ്ങളും ഒരു ബൈക്കും പിടിച്ചെടുത്തു.
സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. അനൂപ്, വിനീത്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഐ ബി ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ്, പ്രിവന്റീവ് ഓഫിസര്‍മാരായ ദീപുകുട്ടന്‍, സജി, ഷാജികുമാര്‍, അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണപ്രസാദ്, ശിവന്‍, ബിനുരാജ് എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























