കൈയ്യടിക്കൂ ഈ സന്മനസ്സിന്.....മുള്ളുമല ആദിവാസികോളനിയില്‍ സന്തോഷ് പണ്ഡിറ്റെത്തി; ഒരു വാന്‍ നിറയെ അരിയും ഓണക്കോടിയുമായി

നന്മ വറ്റാത്ത നന്മ മരങ്ങള്‍, മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി.
മുള്ളുമല ആദിവാസികോളനിയിലെ നിവാസികള്‍ക്ക് ഇത്തവണ ഓണം പട്ടിണികൂടാതെ ആഘോഷിക്കാം. ആദിവാസി ഊരിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവുമെത്തി. സൗഹൃദ ദിനത്തിലാണ് സന്തോഷ് പണ്ഡ!ിറ്റും ജിപ്‌സയും ഒരുമാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും ഓണക്കോടിയും കോളനിയിലെത്തി സമ്മാനിച്ചത്.
ജിപ്‌സ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പുനലൂര്‍ മുള്ളു മല ഗിരിജന്‍ കോളനി, അച്ഛന്‍ കോവില്‍ എന്നീ സ്ഥലങ്ങളിലെ 72ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരുമാസത്തേക്കുളള ഭക്ഷണ സാധനങ്ങളും ഓണക്കോടിയുമാണ് ഇരുവരും എത്തിച്ചത്.
സിനിമ സംബന്ധമായിട്ടു പലരും പരിഹാസത്തോടെയാണ് സന്തോഷ് പണ്ഡിറ്റിനെ ഓര്‍ക്കാറുള്ളതും സംസാരിക്കാറുള്ളതും. ആദിവാസികള്‍ക്ക് സഹായം എത്തിക്കുന്നത് ഇതു ആദ്യമായല്ല. ടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ ആഘോഷ കാലത്തും അദ്ദേഹം വിവിധ ആദിവാസികോളനികളില്‍ സഹായമെത്തിക്കാറുണ്ട്. മുള്ളുമല അംഗനവാടിക്കടുത്തു വാഹനം സൈഡാക്കി ആദിവാസി ഊരിലെ എല്ലാവര്‍ക്കുമായി കൊണ്ട് വന്ന കിറ്റുകള്‍ കൈമാറി. അംഗനവാടി കുട്ടികള്‍ക്കും അദ്ദേഹം സമ്മാനങ്ങള്‍ കൈമാറി. നാലുപേരറിയാന്‍ കൂടെ ക്യാമറാമാനെയൊന്നും കരുതിയിരുന്നില്ല കണ്ടുനിന്ന ഒരാളെടുത്ത ഫോട്ടോയാണ് ഇത് നടനും സംവിധായകനുമായ ആര്യന്‍ കൃഷ്ണ മേനോന്‍ പറയുന്നു. നിരവധി പേരാണ് സന്തോഷ് പണ്ഡ!ിറ്റിന്റെ നന്മ നിറഞ്ഞ പ്രവര്‍ത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്
https://www.facebook.com/Malayalivartha


























